Asianet News MalayalamAsianet News Malayalam

കൊല്‍ക്കത്തക്കെതിരെ ഹൈദരാബാദിന്‍റെ ബാറ്റിംഗ് കണ്ട് ഉറങ്ങിപ്പോയെന്ന് സെവാഗ്

വില്യംസണ്‍ 26ഉം ഗാര്‍ഗ് 21ഉം റണ്‍സെടുത്ത് പുറത്തായി. ഇതിനുശേഷം അബ്ദുള്‍ സമദ് എത്തി. മൂന്ന് സിക്സ് അടക്കം 25 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ബാക്കിയുള്ള ബാറ്റേഴ്സെല്ലാം ഉറക്കഗുളിക കഴിച്ച് ബാറ്റ് ചെയ്യാന്‍ വന്നപോലെയാണ് ബാറ്റ് ചെയ്തത്.

IPL 2021: I fell asleep while watching SRH batting in last 4 overs says Virender Sehwag
Author
Dubai - United Arab Emirates, First Published Oct 4, 2021, 6:39 PM IST

ദുബായ്: ഐപിഎല്ലില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ(Kolkata Knight Riders) പോരാട്ടത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ(Sunrisers Hyderabad) ബാറ്റിംഗ് കണ്ട് ഉറങ്ങിപ്പോയെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ്(Virender Sehwag). വീരുഗിരി ഡോട്ട് കോം എന്ന തന്‍റെ ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് സെവാഗ് ഹൈദരാബാദിന്‍റെ മെല്ലെപ്പോക്കിനെ കളിയാക്കിയത്.

ജേസണ്‍ റോയിയും(Jason Roy) വൃദ്ധിമാന്‍ സാഹയുമാണ്(Wriddhiman Saha) ഹൈദരാബാദിന്‍റെ ഇന്നിംഗ്സ് തുടങ്ങിയത്. ഇരുവരും വളരെ പെട്ടെന്നുതന്നെ ഡഗ് ഔട്ടില്‍ തിരിച്ചെത്തി. പിന്നീട് കെയ്ന്‍ വില്യംസണും പ്രിയം ഗാര്‍ഗും കുറച്ചുനേരം പിടിച്ചു നിന്നു. സ്ലോ വിക്കറ്റില്‍ അതിനെക്കാള്‍ സ്ലോ ആയിട്ടായിരുന്നു ഹൈദരാബാദിന്‍റെ സ്കോറിംഗ്. കളി കാണുന്നതിനിടെ തടസം നേരിട്ടത്തില്‍ ഖേദിക്കുന്നു എന്ന സന്ദേശം പോലും ടിവി സ്ക്രീനില്‍ കണ്ടിരുന്നു.

വില്യംസണ്‍ 26ഉം ഗാര്‍ഗ് 21ഉം റണ്‍സെടുത്ത് പുറത്തായി. ഇതിനുശേഷം അബ്ദുള്‍ സമദ് എത്തി. മൂന്ന് സിക്സ് അടക്കം 25 റണ്‍സെടുത്ത് പുറത്തായി. എന്നാല്‍ ബാക്കിയുള്ള ബാറ്റേഴ്സെല്ലാം ഉറക്കഗുളിക കഴിച്ച് ബാറ്റ് ചെയ്യാന്‍ വന്നപോലെയാണ് ബാറ്റ് ചെയ്തത്. ഹൈദരാബാദിന്‍റെ അവസാന നാലോവറിലെ ബാറ്റിംഗ് കണ്ടിട്ട് ഞാന്‍ പോലും  ഉറങ്ങിപ്പോയി. ഉണര്‍ന്നുനോക്കിയപ്പോള്‍ ഹൈദരാബാദ് 20 ഓവറില്‍ 115-8 റണ്‍സിലെത്തിയിരുന്നു-സെവാഗ് പറഞ്ഞു.

Also Read: 'ധോണി സിഎസ്‌കെയില്‍ 2022ലും കളിക്കും'; എന്നാല്‍ ഒരു അത്ഭുതം കാട്ടണമെന്ന് സ്റ്റെയ്‌ന്‍

വിജയം അനിവാര്യമായ മത്സരത്തില്‍ കൊല്‍ക്കത്ത ആറു വിക്കറ്റിനാണ് ഹൈദരാബാദിനെ തോല്‍പ്പിച്ചത്. ഹൈദരാബാദ് ഉയര്‍ത്തിയ 116 റണ്‍സിന്‍റെ വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നിര്‍ത്തി നാലു വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത മറികടന്നു. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാനും കൊല്‍ക്കത്തക്കായി. സീസണില്‍ ഇതുവരെ കളിച്ച 12 മത്സരങ്ങളില്‍ രണ്ട് ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്.

Also Read: അവനൊരു ഒന്നൊന്നര താരം, കാണാന്‍ അഴകുള്ള ബാറ്റിംഗ്; ചെന്നൈ താരത്തെ പ്രശംസ കൊണ്ടുമൂടി അശ്വിന്‍

 

Follow Us:
Download App:
  • android
  • ios