രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) 25 പന്തില്‍ 50 റണ്‍സുമായി ഇഷാന്‍ തിരിച്ചുവരവ് ഗംഭീരമാക്കി. സീസണിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) 32 പന്തില്‍ 84 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി. 

ദുബായ്: യുഎഇയില്‍ ഐപിഎല്‍ (IPL 2021) പുനരാരംഭിച്ചശേഷം കളിച്ച ആദ്യ മൂന്നു മത്സരങ്ങളില്‍ 11, 14, 9 എന്നിങ്ങനെയായിരുന്നു ഇഷാന്‍ കിഷന്റെ (Ishan Kishan) പ്രകടനം. പിന്നാലെ ടീമില്‍ നിന്ന് ഒഴിവാക്കുപ്പെടുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ അവസരം ലഭിച്ചില്ല. എന്നാല്‍ ക്വിന്റണ്‍ ഡി കോക്ക് (Quinton De Kock) ഫോം ഔട്ടായപ്പോള്‍ ഒരിക്കല്‍കൂടി ടീമിലേക്ക് തിരിച്ചുവിളിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരെ (Rajasthan Royals) 25 പന്തില്‍ 50 റണ്‍സുമായി ഇഷാന്‍ തിരിച്ചുവരവ് ഗംഭീരമാക്കി. സീസണിലെ അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) 32 പന്തില്‍ 84 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായി.

ഐപിഎല്‍ 2021: 'ഹാര്‍ദിക് എന്ന് പന്തെറിയും..?' ചോദ്യത്തിന് രോഹിത് ശര്‍മയുടെ മറുപടി

ഇന്നലെ മാന്‍ ഓഫ് ദ മാച്ചും കിഷനായിരുന്നു. ഫോമിലെത്തിന്റെ സന്തോഷം കിഷന്‍ മറച്ചുവച്ചതുമില്ല. ആര്‍സിബിക്കെതിരായ മത്സരം ശേഷം കോലി പറഞ്ഞ വാക്കുകള്‍ എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചുവെന്ന് കിഷന്‍ വ്യക്തമാക്കി. ''ദേശീയ ടീമിലും ഓപ്പണ്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ഞാന്‍ കോലിയോട് പറഞ്ഞിരുന്നു. എനിക്ക് ഇഷ്ടമുള്ള പൊസിഷനും അതുതന്നെയാണ്. അന്ന് കോലി പറഞ്ഞ മറുപടിയാണ് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. എന്നെ ഓപ്പണറായിട്ട് തന്നെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്ന് കോലി പറഞ്ഞു. എന്തിനും തയ്യാറിയിരിക്കണമെന്ന് പറഞ്ഞ് അദ്ദേഹം എന്റെ ആത്മവിശ്വാസം കൂട്ടി.

ഐപിഎല്‍ 2021: 'ജയിച്ചിട്ടും എയറില്‍ കയറാന്‍ വേണം ഒരു റേഞ്ച്'; പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യന്‍സിന് ട്രോള്‍

കോലിക്കൊപ്പം രോഹിത് ശര്‍മ, ജസ്പ്രിത് ബുമ്ര, കീറണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ വാക്കുകളും എനിക്ക് സഹായകമായി. ഇതെന്റെ പഠന ഘട്ടമാണെന്നും ഇവിടെ നിന്ന് കാര്യങ്ങള്‍ പഠിക്കണമെന്നും വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍ ഇതേ തെറ്റുകള്‍ വരുത്തരുതെന്നും അവരെന്നെ ബോധ്യപ്പെടുത്തി.'' കിഷന്‍ മത്സരശേഷം വ്യക്തമാക്കി.

ഐപിഎല്‍ 2021: 'വീണ്ടും അവസാന പന്തില്‍ സിക്സ്! കോലി ആവേശത്തില്‍ ആര്‍സിബിയും'; ആവേശിന്റെ ചിരിക്ക് ട്രോളുകള്‍

ഓപ്പണറായിട്ടാണ് പരിഗണിക്കുന്നതെങ്കിലും ആ റോളില്‍ കിഷന്‍ ലോകകപ്പ് കളിക്കുമോ എന്ന് കണ്ടറിയണം. രോഹിത് ശര്‍മ (Rohit Sharma), കെ എല്‍ രാഹുല്‍ (KL Rahul) എന്നിവര്‍ ഓപ്പണര്‍മാരായി കളിക്കാനാണ് സാധ്യത.