ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്ന ധോണി ഫോമിലേക്ക് മടങ്ങിയെത്തിത് ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. അതിലൊരാളായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli). 

ദുബായ്: ക്രിക്കറ്റ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള രാവൊരുക്കിയാണ് ഇന്നലെ ഐപിഎല്ലില്‍ (IPL 2021) ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (Chennai Super Kings)- ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) മത്സരം അവസാനിച്ചത്. മറ്റൊന്നുമല്ല, ചെന്നൈ (CSK) ക്യാപ്റ്റന്‍ എം എസ് ധോണിയുടെ (MS Dhoni) ഫിനിഷിംഗ് തന്നെയായിരുന്നത്. ഫോം കണ്ടെത്താനാവാതെ വിഷമിക്കുകയായിരുന്ന ധോണി ഫോമിലേക്ക് മടങ്ങിയെത്തിത് ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിച്ചു. അതിലൊരാളായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (Virat Kohli). 

ഐപിഎല്‍ 2021: ഷാര്‍ജയില്‍ മരണപ്പോരാട്ടം, എലിമിനേറ്ററില്‍ ബാംഗ്ലൂര്‍ ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ

ധോണിയുടെ തിരിച്ചുവരവ് കോലി ശരിക്കും ആഘോഷമാക്കി. അദ്ദേഹം ഇക്കാര്യം ട്വിറ്ററില്‍ വ്യക്തമാക്കുകയും ചെയ്തു. കിംഗ് തിരിച്ചെത്തിയെന്നും ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷറെന്നുമാണ് കോലി ധോണിയെ വിശേഷിപ്പിച്ചത്. കോലിയുടെ ട്വീറ്റ് ഇങ്ങനെ... ''കിംഗ് തിരിച്ചെത്തിയിരിക്കുന്നു. ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫിനിഷര്‍. ഇരിപ്പിടത്തില്‍ നിന്ന് ഒരിക്കല്‍കൂടി ഞാന്‍ ആവേശം കൊണ്ട് ചാടി എഴുന്നേറ്റും.'' കോലി കുറിച്ചിട്ടു. 

Scroll to load tweet…

ഐപിഎല്‍ 2021: ആരാണ് മികച്ച ക്യാപ്റ്റന്‍? മോര്‍ഗന്‍ മോശമെന്ന് ഗംഭീര്‍! ധോണിയെ കുറിച്ചും വിലയിരുത്തല്‍

സീസണില്‍ മോശം ഫോമിലുള്ള ധോണി രവീന്ദ്ര ജഡേജയ്ക്ക് മുകളിലാണ് ബാറ്റിംഗിനെത്തിയത്. ധോണിക്ക് മത്സരം ഫിനിഷ് ചെയ്യാനാകുമോ എന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു. വെറും ആറ് പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ ധോനി 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. നാലു വിക്കറ്റിനായിരുന്നു ഡല്‍ഹിക്കെതിരേ ചെന്നൈയുടെ വിജയം. 



ഐപിഎല്‍ 2021: എല്ലാം ന്യൂസിലന്‍ഡ് മയം, വ്യത്യസ്തനായി പോണ്ടിംഗ്; പ്ലേ ഓഫിലെത്തിയ ടീമുകളിലെ ചില രസകരമായ വസ്തുത

സാം കറനെതിരെ തുടരെ മൂന്ന് ബൗണ്ടറികള്‍ നേടിയാണ് ധോണി മത്സരം പൂര്‍ത്തിയാക്കിയത്. അര്‍ധസെഞ്ചുറി നേടിയ റിതുരാജ് ഗെയ്ക്വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും പ്രകടനം നിര്‍ണായകമായി. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി. ചെന്നൈയ്ക്ക് ഫൈനലിലേക്ക് ടിക്കറ്റും.