ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍റെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പിടിച്ചു നിന്ന വെങ്കിടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍ പ്ലേ പൂര്‍ത്തിയാക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 34 റണ്‍സെ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു.

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്(Kolkata Knight Riders) മികച്ച സ്കോര്‍. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 44 പന്തില്‍ 56 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ്(Shubman Gill) കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. വെങ്കിടേഷ് അയ്യരും(35 പന്തില്‍ 38)കൊല്‍ക്കത്തക്കായി തിളങ്ങി.

കൊല്‍ക്കത്തക്ക്എല്ലാം ശുഭം

ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. രാജസ്ഥാന്‍റെ കണക്കുക്കൂട്ടല്‍ തെറ്റിച്ച് ഷാര്‍ജയിലെ സ്ലോ പിച്ചില്‍ പിടിച്ചു നിന്ന വെങ്കിടേഷ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് വിക്കറ്റ് നഷ്ടമില്ലാതെ പവര്‍ പ്ലേ പൂര്‍ത്തിയാക്കി. പവര്‍ പ്ലേ പിന്നിടുമ്പോള്‍ 34 റണ്‍സെ കൊല്‍ക്കത്ത സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളു. എന്നാല്‍ പതിഞ്ഞ തുടക്കത്തിനുശേഷം നിലയുറപ്പിച്ച അയ്യരും ഗില്ലും തകര്‍ത്തടിച്ചതോടെ കൊല്‍ക്കത്ത പത്ത് ഓവര്‍ പിന്നിട്ടപ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സിലെത്തി.

Scroll to load tweet…

ഓപ്പണിംഗ് വിക്കറ്റില്‍ ഗില്‍-അയ്യര്‍ സഖ്യം 10.5 ഓവറില്‍ 79 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. അയ്യരെ ക്ലീന്‍ ബൗള്‍ഡാക്കിയ രാഹുല്‍ തെവാട്ടിയ ആണ് രാജസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ഗ്ലെന്‍ പിലിപ്സിനെ സിക്സിന് പറത്തി നിതീഷ് റാണ(5 പന്തില്‍ 12) നല്ലതുടക്കമിട്ടെങ്കിലും രണ്ടാം സിക്സ് അടിക്കാനുള്ള ശ്രമത്തില്‍ ലിവിംഗ്സറ്റണ് ക്യാച്ച് സമ്മാനിച്ച് മടങ്ങി.

Scroll to load tweet…

ഗില്ലും രാഹുല്‍ ത്രിപാഠിയും ക്രീസില്‍ ഒത്തുചേര്‍ന്നതോടെ കൊല്‍ക്കത്ത ടോപ് ഗിയറിലയി. 40 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഗില്‍ പുറത്താവുമ്പോള്‍ കൊല്‍ക്കത്ത മികച്ച സ്കോര്‍ ഉറപ്പാക്കിയിരുന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാനുള്ള ശ്രമത്തില്‍ രാഹുല്‍ ത്രിപാഠി(21) വീണെങ്കിലും ദിനേശ് കാര്‍ത്തിക്കും(11 പന്തില്‍ 14) ഓയിന്‍ മോര്‍ഗനും(11 പന്തില്‍ 13) ചേര്‍ന്ന് കൊല്‍ക്കത്തയെ 171ല്‍ എത്തിച്ചു. പതിനാറാം ഓവറില്‍ 135 റണ്‍സിലെത്തിയ കൊല്‍ക്കത്തക്ക് അവസാന നാലോവറില്‍ 35 റണ്‍സെ കൂട്ടിച്ചേര്‍ക്കാനായുള്ളു. ഷാര്‍ജയില്‍ ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. രാജസ്ഥാനുവേണ്ടി ചേതന്‍ സക്കറിയയും ക്രിസ് മോറിസും തിവാട്ടിയയും ഗ്ലെന്‍ ഫിലിപ്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നാല് മാറ്റങ്ങളുമായാണ് സഞ്ജുവും കൂട്ടരും ഇറങ്ങിയത്. ക്രിസ് മോറിസ്, ലയാം ലിവിംഗ്‌സ്റ്റണ്‍, അനൂജ് റാവത്ത്, ജയദേവ് ഉനദ്‌ഘട്ട് എന്നിവര്‍ പ്ലേയിംഗ് ഇലവനിലെത്തി. അതേസമയം കൊല്‍ക്കത്തയില്‍ പേസര്‍ ടിം സൗത്തിക്ക് പകരം പരിക്ക് മാറി ലോക്കി ഫെര്‍ഗൂസനെത്തി.

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്‌സ്വാള്‍, ലയാം ലിവിംഗ്‌സ്റ്റണ്‍, സഞ്ജു സാംസണ്‍(ക്യാപ്റ്റന്‍), ഗ്ലെന്‍ ഫിലിപ്‌സ്, അനൂജ് റാവത്ത്, ശിവം ദുബെ, ക്രിസ് മോറിസ്, രാഹുല്‍ തെവാട്ടിയ, ജയദേവ് ഉനദ്ഘട്ട്, ചേതന്‍ സക്കരിയ, മുസ്‌തഫിസൂര്‍ റഹ്‌മാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ശുഭ്‌മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, രാഹുല്‍ ത്രിപാഠി, നിതീഷ് റാണ, ഓയിന്‍ മോര്‍ഗന്‍(ക്യാപ്റ്റന്‍), ദിനേശ് കാര്‍ത്തിക്, ഷാക്കിബ് അല്‍ ഹസന്‍, സുനില്‍ നരെയ്‌ന്‍, ലോക്കി ഫെര്‍ഗൂസണ്‍, ശിവം മാവി, വരുണ്‍ ചക്രവര്‍ത്തി.