Asianet News MalayalamAsianet News Malayalam

ഐപിഎല്‍: പൃഥ്വി ഷാ പുറത്ത്; കൊല്‍ക്കത്തക്കെതിരെ ഡല്‍ഹിക്ക് ഭേദപ്പെട്ട തുടക്കം

ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ഡല്‍ഹി നേടിയത്. എന്നാല്‍ ഷാക്കിബിന്‍റെ രണ്ടാം ഓവറില്‍ ഒരു സിക്സും ബൗണ്ടറിയും സഹിതം 12 റണ്‍സടിച്ച പൃഥ്വി ഷാ ഡല്‍ഹിക്ക് കുതിപ്പ് നല്‍കി. സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സടിച്ച് ധവാനും ടോപ് ഗിയറിലായി.

IPL 2021:Kolkata Knight Riders vs Delhi Capitals live update
Author
Sharjah - United Arab Emirates, First Published Oct 13, 2021, 8:02 PM IST

ഷാര്‍ജ: ഐപിഎല്‍(IPL 2021) രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ ടോസ് നഷ്ടമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ(Kolkata Knight Riders ) ആദ്യം ബാറ്റ് ചെയ്യുന്ന ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) പവര്‍ പ്ലപേയില്‍ ഓപ്പണര്‍ പൃഥ്വി ഷായുടെ വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത്കകെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി ഏഴോറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സെന്ന നിലയിലാണ്. 21 പന്തില്‍ 19 റണ്‍സുമായി ധവാനും 10 റണ്‍സോടെ മാര്‍ക്കസ് സ്റ്റോയ്നിസും ക്രീസില്‍. 18 റണ്‍സെടുത്ത പൃഥ്വി ഷായുടെ വിക്കറ്റാണ് ഡല്‍ഹിക്ക് നഷ്ടമായത്. നരുണ്‍ ചക്രവര്‍ത്തിക്കാണ് വിക്കറ്റ്.

തുടക്കം കരുതലോടെ, നരെയ്നെതിരെ ആഞ്ഞടിച്ച് ധവാന്‍

ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ഡല്‍ഹി നേടിയത്. എന്നാല്‍ ഷാക്കിബിന്‍റെ രണ്ടാം ഓവറില്‍ ഒരു സിക്സും ബൗണ്ടറിയും സഹിതം 12 റണ്‍സടിച്ച പൃഥ്വി ഷാ ഡല്‍ഹിക്ക് കുതിപ്പ് നല്‍കി. സുനില്‍ നരെയ്ന്‍ എറിഞ്ഞ നാലാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്സടിച്ച് ധവാനും ടോപ് ഗിയറിലായി. എന്നാല്‍ വരുണ്‍ ചക്രവര്‍ത്തി ഷായെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ ഡല്‍ഹിയുടെ സ്കോറിംഗിന് ബ്രേക്ക് വീണു.

റോയല്‍ ചല‍ഞ്ചേഴ്സ് ബംഗ്ലൂരിനെതിരെ എലിമിനേറ്റര്‍ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് കൊല്‍ക്കത്ത ഇന്നിറങ്ങിയത്.
അതേസമയം, ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആദ്യ ക്വാളിഫയര്‍ തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. ചെന്നൈക്കെതിരെ നിര്‍ണായക അവസാന ഓവര്‍ എറിഞ്ഞ പേസര്‍ ടോം കറന് പകരം ഓസീസ് ഓള്‍ റൗണ്ടര്‍ മാര്‍ക്കസ് സ്റ്റോയ്നിസ് ടീമില്‍ തിരിച്ചെത്തി.

പരിക്കുമൂലും സ്റ്റോയ്നിനിസിന് ഐപിഎല്ലിന്‍റെ യുഎഇ പാദത്തിലെ ഭൂരിഭാഗം മത്സരങ്ങളിലും പുറത്തിരിക്കേണ്ടിവന്നിരുന്നു. ഇന്നത്തെ ക്വാളിഫയര്‍ ജയിക്കുന്ന ടീം 15ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ആദ്യ ക്വാളിഫയറില്‍ ഡല്‍ഹിയെ തോല്‍പ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയത്.

ഐപിഎല്ലിൽ ഡൽഹിയും കൊൽക്കത്തയും നേർക്കുനേർ വരുന്ന ഇരുപത്തിയൊൻപതാമത്തെ മത്സമാണ് ഇന്നത്തേത്. ഇതുവരെ കളിച്ച 28 മത്സരങ്ങളില്‍ കൊൽക്കത്ത പതിനഞ്ചിലും ഡൽഹി പന്ത്രണ്ടിലും ജയിച്ചു. ഒരു കളി ഉപേക്ഷിച്ചു. സീസണിൽ രണ്ടു തവണ ഏറ്റുമുട്ടിയപ്പോൾ ഇരുടീമും ഓരോ കളിയിൽ ജയിച്ചു. ഇന്ത്യൻ പാദത്തിൽ ഡൽഹി ഏഴ് വിക്കറ്റിന് ജയിച്ചപ്പോൾ യുഎഇ പാദത്തിൽ കൊൽക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചു.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Shreyas Iyer, Rishabh Pant(w/c), Marcus Stoinis, Shimron Hetmyer, Axar Patel, Ravichandran Ashwin, Kagiso Rabada, Avesh Khan, Anrich Nortje.

Kolkata Knight Riders (Playing XI): Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Sunil Narine, Shakib Al Hasan, Lockie Ferguson, Shivam Mavi, Varun Chakaravarthy.

Follow Us:
Download App:
  • android
  • ios