Asianet News MalayalamAsianet News Malayalam

ഫാഫ്- ഗെയ്കവാദ് സഖ്യം നയിച്ചു; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് കുറ്റന്‍ സ്‌കോര്‍

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഫാഫ് ഡു പ്ലെസിസ് (95), റിതുരാജ് ഗെയ്കവാദ് (42 പന്തില്‍ 64) എന്നിവരുടെ ഇന്നിങ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്.

IPL 2021, Kolkata need huge total vs Chennai in Wankhede
Author
Mumbai, First Published Apr 21, 2021, 9:29 PM IST

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 221 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഫാഫ് ഡു പ്ലെസിസ് (95), റിതുരാജ് ഗെയ്കവാദ് (42 പന്തില്‍ 64) എന്നിവരുടെ ഇന്നിങ്‌സാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റുകളാണ് ചെന്നൈയ്ക്ക് നഷ്ടമായത്. വരുണ്‍ ചക്രവര്‍ത്തി, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍ എന്നിവരാണ് കൊല്‍ക്കത്തയ്ക്കായി വിക്കറ്റ് നേടിയത്. ലൈവ് സ്‌കോര്‍.

ചെന്നൈയ്ക്ക് തകര്‍പ്പന്‍ തുടക്കം

ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ്- ഗെയ്കവാദ് സഖ്യം 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മോശം ഫോമിലായിരുന്ന ഗെയ്കവാദ് ഫോമിലേക്ക് തിരിച്ചെത്തിയതാണ് ചെന്നൈയുടെ ആശ്വാസം. 42 പന്തില്‍ നിന്ന് നാല് സിക്‌സിന്റേയും ആറ് ഫോടറിന്റേയും സാഹയത്തോടെയാണ് ഗെയ്കവാദ് 64 റണ്‍സെടുത്തത്. വരുണിന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയാണ് ഗെയ്കവാദ് മടങ്ങിയത്.

മൊയീന്‍ അലിയുടേയും ധോണിയുടേയും സംഭാവന

മൂന്നാമനായി ക്രീസിലെത്തിയ മൊയീന്‍ അലി 12 പന്തില്‍ നിന്ന് 25 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. പതിവിന് വിപരീതമായി ക്യാപ്റ്റന്‍ ധോണി നാലാമനായി ക്രീസിലെത്തി. കേവലം എട്ട് പന്തുകള്‍ മാത്രം നേരിട്ട ധോണി ഒരു സിക്‌സിന്റേയും രണ്ട് ഫോറിന്റേയും സഹായത്തോടെ 17 റണ്‍സ് നേടി. റസ്സലിന്റെ പന്തില്‍ മോര്‍ഗന് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങുന്നത്.

ഫാഫ് പുറത്താകാതെ സെഞ്ചുറിക്കരികെ

അര്‍ഹിച്ച സെഞ്ചുറിയാണ് ഫാഫ് ഡു പ്ലെസിക്ക് നഷ്ടമായത്. എന്നാല്‍ സെഞ്ചുറിക്ക് വേണ്ടി കളിച്ചില്ലെന്നുള്ളതാണ് പ്രധാനം. കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സുകള്‍ ഫാഫ് നേടിയിരുന്നു. എന്നാല്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സിന്റെ അഞ്ചാം പന്തില്‍ ഫാഫ് സ്‌ട്രൈക്ക് മാറി. അവസാന പന്ത് നേരിട്ട രവീന്ദ്ര ജഡേജ സിക്‌സും സ്വന്തമാക്കി. 60 പന്തില്‍ നാല് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും സഹായത്തോടെയാണ് ഫാഫ് 95 റണ്‍സെടുത്തത്. 

ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഹര്‍ഭജന്‍ സിംഗിന് പകരം കമലേശ് നാഗര്‍കോട്ടി ടീമിലെത്തി. ഷാക്കിബ് അല്‍ ഹസന് പകരം സുനില്‍ നരെയ്‌നും കളിക്കും. ചെന്നൈ ടീമിലും ഒരു മാറ്റമുണ്ട്. ഡ്വെയ്ന്‍ ബ്രാവോയ്ക്ക പകരം ലുങ്കി എന്‍ഗിഡി ടീമിലെത്തി. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കൊല്‍ക്കത്ത പട്ടികയില്‍ രണ്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. ഒരു ജയവും രണ്ട് തോല്‍വിയാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടില്‍. ഇത്രയും മത്സരങ്ങള്‍ കളിച്ചിട്ടുള്ള ചെന്നൈയ്ക്ക് നാല് പോയിന്റുണ്ട്. രണ്ട് ജയവും ഒരു തോല്‍വിയുമുള്ള ധോണിപ്പട മൂന്നാം സ്ഥാനത്താണ്.

ടീമുകള്‍

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്‌ന, സുരേഷ് റെയ്‌ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍, ലുങ്കി എന്‍ഗിഡി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, കമലേഷ് നാഗര്‍കോട്ടി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Follow Us:
Download App:
  • android
  • ios