Asianet News MalayalamAsianet News Malayalam

പ്ലേ ഓഫിനരികെ കൊല്‍ക്കത്ത, ട്വിസ്റ്റൊരുക്കാന്‍ രാജസ്ഥാന്‍; നാല് മാറ്റങ്ങളുമായി സഞ്ജു! ടോസറിയാം

ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. 

IPL 2021 Match 54 KKR vs RR Rajasthan Royals won the toss and chose to bowl
Author
Sharjah - United Arab Emirates, First Published Oct 7, 2021, 7:06 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) പ്ലേ ഓഫ് ഉറപ്പിക്കാനുള്ള നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ(Rajasthan Royals) അല്‍പസമയത്തിനകം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) ഇറങ്ങും. ടോസ് നേടിയ രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍(Sanju Samson) ബൗളിംഗ് തെര‌ഞ്ഞെടുത്തു. നാല് മാറ്റങ്ങളുമായാണ് സഞ്ജുവും കൂട്ടരും ഇറങ്ങുന്നത്. അതേസമയം കൊല്‍ക്കത്തയില്‍ ടിം സൗത്തിക്ക് പകരം ലോക്കി ഫെര്‍ഗൂസനെത്തി.  

രാജസ്ഥാന്‍ റോയല്‍സ്: Yashasvi Jaiswal, Liam Livingstone, Sanju Samson(w/c), Glenn Phillips, Anuj Rawat, Shivam Dube, Chris Morris, Rahul Tewatia, Jaydev Unadkat, Chetan Sakariya, Mustafizur Rahman

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: Shubman Gill, Venkatesh Iyer, Rahul Tripathi, Nitish Rana, Eoin Morgan(c), Dinesh Karthik(w), Shakib Al Hasan, Sunil Narine, Lockie Ferguson, Shivam Mavi, Varun Chakaravarthy

ഷാര്‍ജയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് കൊല്‍ക്കത്ത-രാജസ്ഥാന്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് രാജസ്ഥാന്‍ എത്തുന്നത്. അതേസമയം സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചതിന്‍റെ ആത്മവിശ്വാസമുണ്ട് കൊല്‍ക്കത്തയ്‌ക്ക്. യുഎഇയിലെത്തിയ കൊല്‍ക്കത്ത കൂടുതല്‍ കരുത്തരാണ്. രണ്ടാംഘട്ടത്തില്‍ ആറ് കളിയില്‍ നാലിലും ജയിച്ചു.

മുംബൈയും കൊല്‍ക്കത്തയും ഒരുപോലെ പ്ലേഓഫിനായി മുന്നിലുണ്ട്. കൊല്‍ക്കത്തയുടെ തോല്‍വി മുംബൈയ്‌ക്ക് പ്ലേ ഓഫിലേക്ക് വഴിയൊരുക്കും. മറിച്ച്    കൊല്‍ക്കത്ത ജയിച്ചാല്‍ വമ്പന്‍ ജയം നേടി മുംബൈ റണ്‍നിരക്ക് മറികടക്കുന്നത് മാത്രം ഭയന്നാല്‍ മതി.  
 
എന്നാല്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന് ജയത്തോടെ സീസണ്‍ അവസാനിപ്പിക്കണം. ബാറ്റിംഗില്‍ നായകന്‍ തിളങ്ങിയത് മാറ്റിനിര്‍ത്തിയാല്‍ നിരാശയാണ് രാജസ്ഥാന് ഈ സീസണ്‍. യശസ്വി ജയ്‌സ്വാള്‍ ഒഴികെ മറ്റാര്‍ക്കും താളം കണ്ടെത്താനുമായില്ല. ഇംഗ്ലീഷ് താരങ്ങളില്‍ പ്രമുഖരെല്ലാം മടങ്ങിയപ്പോള്‍ ടീമിന്റെ നടുവൊടിഞ്ഞു. അടുത്ത സീസണില്‍ അഴിച്ചുപണിയുണ്ടാകുമെന്ന് ഉറപ്പായതിനാല്‍ സ്ഥാനം മെച്ചപ്പെടുത്താനാകും ശ്രമം. 

 

Follow Us:
Download App:
  • android
  • ios