Asianet News MalayalamAsianet News Malayalam

ഹൈദരാബാദിനെതിരെ മുംബൈക്ക് മികച്ച തുടക്കം; പവര്‍പ്ലേ സ്‌കോര്‍ അറിയാം

ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. 

IPL 2021 MI vs SRH Mumbai Indians gets good start
Author
Chennai, First Published Apr 17, 2021, 7:58 PM IST

ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കം. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 53 റണ്‍സ് എന്ന നിലയിലാണ് മുംബൈ. രോഹിത് ശര്‍മ്മയും(31*), ക്വിന്‍റണ്‍ ഡികോക്കുമാണ്(16*) ക്രീസില്‍.  

ലൈവ് സ്‌കോര്‍ അറിയാം

ചെപ്പോക്കിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ ബാറ്റിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്. മുംബൈ പേസര്‍ മാര്‍ക്കോ ജെന്‍സന് പകരം ആദം മില്‍നയെ ഉള്‍പ്പെടുത്തിയപ്പോള്‍ നാല് മാറ്റങ്ങള്‍ വരുത്തി ഹൈദരാബാദ്. 

മുംബൈ ഇലവന്‍: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ക്വിന്‍റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, ആദം മില്‍നെ, ജസ്‌പ്രീത് ബുമ്ര, ട്രെന്‍ഡ് ബോള്‍ട്ട്. 

ഹൈദരാബാദ് ഇലവന്‍: ഡേവിഡ് വാര്‍ണര്‍(ക്യാപ്റ്റന്‍), ജോണി ബെയര്‍സ്റ്റോ, മനീഷ് പാണ്ഡെ, വിരാട് സിംഗ്, വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ, അബ്‌ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, മുജീബ് റഹ്‌മാന്‍, ഖലീല്‍ അഹമ്മദ്. 

ആദ്യ മത്സരത്തിൽ തോറ്റെങ്കിലും കൊൽക്കത്തയ്‌ക്കെതിരെ ശക്തമായി തിരിച്ചെത്തിയ ആത്മവിശ്വാസത്തോടെയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഇറങ്ങിയത്. എന്നാല്‍ പതിനാലാം സീസണിലെ ആദ്യ ജയമാണ് ഡേവിഡ് വാര്‍ണറുടേയും കൂട്ടരുടേയും ലക്ഷ്യം. നേർക്കുനേർ കണക്കുകളിൽ ഇരു ടീമും തുല്യ ശക്തികളാണ്. 16 മത്സരങ്ങളിൽ വീതം ജയിക്കാന്‍ ടീമുകള്‍ക്കായി.

Follow Us:
Download App:
  • android
  • ios