Asianet News MalayalamAsianet News Malayalam

ഐപിഎല്‍ ഫൈനലില്‍ ഓയിന്‍ മോര്‍ഗന്‍ ആ തീരുമാനം എടുത്താലും അത്ഭുതപ്പെടില്ലെന്ന് വോണ്‍

മോര്‍ഗനെ എനിക്കറിയാം, റസലിനെ ഉള്‍പ്പെടുത്താനായി അദ്ദേഹം സ്വയം മാറി നിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഫൈനല്‍ ദുബായിലായതിനാല്‍ പിച്ച് കൂടി കണക്കിലെടുത്തെ കൊല്‍ക്കത്ത ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

IPL 2021: Michael Vaughan says Morgan may make unexpected change in final
Author
Dubai - United Arab Emirates, First Published Oct 14, 2021, 10:24 PM IST

ദുബായ്:ഐപിഎല്‍ ഫൈനലില്‍(IPL final) നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ(Chennai Super Kings) നേരിടാനിറങ്ങുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്( Kolkata Knight Riders). എന്നാല്‍ ടൂര്‍ണമെന്‍റില്‍ കൊല്‍ക്കത്തയുടെ ഏറ്റവും വലിയ നിരാശ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍റെ(Eoin Morgan) ഫോമാണ്.16 മത്സരങ്ങളില്‍ 11.72 ശരാശരിയില്‍ 129 റണ്‍സ് മാത്രമാണ് മോര്‍ഗന്‍ സീസണില്‍ ഇതുവരെ നേടിയത്. ഉയര്‍ന്ന സ്കോറാകട്ടെ പുറത്താകാതെ നേടിയ 47 റണ്‍സും.

IPL 2021: Michael Vaughan says Morgan may make unexpected change in final

നാളെ നടക്കുന്ന പരിക്കു മാറി ആന്ദ്രെ റസല്‍ തിരിച്ചെത്തുകയാണെങ്കില്‍ ഏത് വിദേശതാരത്തെയാവും ഒഴിവാക്കുക എന്ന പ്രതിസന്ധിയിലാണ് കൊല്‍ക്കത്ത. ബാറ്റുകൊണ്ട് വെടിക്കെട്ട് തീര്‍ക്കാനും നാലോവര്‍ എറിയാനും റസലിനാവും. ഈ സാഹചര്യത്തില്‍ ഷാക്കിബ് അല്‍ ഹസനാവും പുറത്തു പോവുക എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ ലഭിച്ച അവസരങ്ങളില്‍ ഷാക്കിബും പന്തുകൊണ്ടും ഫീല്‍ഡിംഗ് മികവുകൊണ്ടും തിളങ്ങുകയും ചെയ്തു.

Also Read: റണ്ണടിച്ചുകൂട്ടിയിട്ട് കാര്യമില്ല; കെ എല്‍ രാഹുലും പഞ്ചാബ് കിംഗ്‌സും വഴിപിരിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ഈ സാഹചര്യത്തില്‍ ഫൈനലില്‍ മോശം ഫോമിലുള്ള ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ സ്വയം മാറി നിന്നാലും താന്‍ അത്ഭുതപ്പെടില്ലെന്ന് തുറന്നു പറയുകയാണ് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. മോര്‍ഗനെ എനിക്കറിയാം, റസലിനെ ഉള്‍പ്പെടുത്താനായി അദ്ദേഹം സ്വയം മാറി നിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഫൈനല്‍ ദുബായിലായതിനാല്‍ പിച്ച് കൂടി കണക്കിലെടുത്തെ കൊല്‍ക്കത്ത ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കൂ.

Also Read: വെറൈറ്റി കുറച്ച് കൂടിപ്പോയി; അശ്വിന്‍ ഇനിയെങ്കിലും ഓഫ് സ്പിന്‍ എറിയണമെന്ന് ഗംഭീര്‍

ഷാര്‍ജയിലെ സാഹചര്യങ്ങള്‍ അവര്‍ക്ക് നല്ലതുപോലെ അറിയാമായിരുന്നു. എന്നാല്‍ ദുബായിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. റസല്‍ നാലോവറും എറിയുമെന്ന് ഉറപ്പുണ്ടെങ്കില്‍ കൊല്‍ക്കത്ത ഷാക്കിബിനെ മാറ്റി റസലിനെ ഇറക്കാനാണ് സാധ്യത. എന്നാല്‍ ഒരു ഇടം കൈയന്‍ സ്പിന്നറെകൂടി വേണം(ശരിക്കും അതിന്‍റെ ആവശ്യമില്ല) എന്ന് കൊല്‍ക്കത്ത ടീം മാനേജ്മെന്‍റ് കരുതിയാല്‍ മോര്‍ഗന്‍ സ്വയം മാറി നിന്നേക്കാം. കാരണം അദ്ദേഹത്തിന്‍റെ സ്വാഭാവം എനിക്ക് നല്ലതുപോലെ അറിയാം. ടീമിന് ഏറ്റവും നല്ലത് ഏതാണോ അതേ അദ്ദഹം ചെയ്യു-വോണ്‍ പറഞ്ഞു.

റസല്‍ അസാമാന്യ കളിക്കാരനാണ്. അതുകൊണ്ടുതന്നെ ഞാനാണെങ്കിലും അദ്ദേഹത്തെ കളിപ്പിക്കും. പക്ഷെ അപ്പോഴും മോര്‍ഗനെ ഒഴിവാക്കില്ലെന്നും അദ്ദേഹം അത്തരമൊരു വ്യക്തിയാണെന്നും വോണ്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios