Asianet News MalayalamAsianet News Malayalam

ക്രുനാലിനെ എന്തിന് ഇപ്പോഴും ടീമിലെടുക്കുന്നു; ആഞ്ഞടിച്ച് ആരാധകര്‍

15 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്ന താരം 2.1 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് മത്സരത്തില്‍ താരം നേടിയത്

IPL 2021 Mumbai Indians fans criticize Krunal Pandya after bad outing vs Delhi Capitals
Author
Sharjah - United Arab Emirates, First Published Oct 3, 2021, 3:48 PM IST

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) മോശം ഫോം തുടരുന്ന മുംബൈ ഇന്ത്യന്‍സ്(Mumbai Indians) ഓള്‍റൗണ്ടര്‍ ക്രുനാല്‍ പാണ്ഡ്യക്ക്(Krunal Pandya) ആരാധകരുടെ വിമര്‍ശനം. ഡല്‍ഹി ക്യാപിറ്റല്‍സിന്(Delhi Capitals) എതിരായ മത്സരത്തിലും മോശം പ്രകടനം തുടര്‍ന്നതോടെയാണ് ക്രുനാലിനെതിരെ ആരാധകര്‍ തിരിഞ്ഞത്. 15 പന്തില്‍ 13 റണ്‍സുമായി പുറത്താകാതെ നിന്ന താരം 2.1 ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് മത്സരത്തില്‍ നേടിയത്. 

ഐപിഎല്‍ 2021: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ടോസ്; പഞ്ചാബ് കിംഗ്‌സില്‍ മൂന്ന് മാറ്റം

ഈ സീസണില്‍ വിമര്‍ശകരെ ക്ഷണിച്ചുവരുന്ന പ്രകടനമാണ് ക്രുനാല്‍ പാണ്ഡ്യ തുടരുന്നത്. 12 മത്സരങ്ങളില്‍ 14.88 ശരാശരിയില്‍ 134 റണ്‍സ് മാത്രമാണ് സമ്പാദ്യം. 7.74 ഇക്കോണമി വിട്ടുകൊടുത്തപ്പോള്‍ നാല് വിക്കറ്റ് മാത്രമേ നേടിയുള്ളൂ. അവസാന മത്സരത്തില്‍ ജയിക്കാന്‍ ഡല്‍ഹിക്ക് നാല് റണ്‍സ് വേണ്ടപ്പോള്‍ അവസാന ഓവറിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ വഴങ്ങുകയും ചെയ്തു താരം. 

അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ നാല് വിക്കറ്റിന് തോല്‍പിക്കുകയായിരുന്നു ഡല്‍ഹി ക്യാപിറ്റല്‍സ്. 130 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ ശ്രേയസ് അയ്യരും(33*), രവിചന്ദ്ര അശ്വിനും(20*) ചേര്‍ന്ന് നേടിയെടുത്തു. നായകന്‍ റിഷഭ് പന്ത് 26 റണ്‍സ് നേടി. ഇതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന് പിന്നാലെ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായി ഡല്‍ഹി ക്യാപിറ്റല്‍സ്. 

ഐപിഎല്‍ 2021: 'ഉന്നതങ്ങളിലാണ് ധോണി, ക്യാപ്റ്റന്‍സിയെ വെല്ലാന്‍ മറ്റൊരാളില്ല'; പ്രകീര്‍ത്തിച്ച് രവി ശാസ്ത്രി

സ്‌കോര്‍: മുംബൈ ഇന്ത്യന്‍സ്- 20 ഓവറില്‍ 129-8, ഡല്‍ഹി ക്യാപിറ്റല്‍സ്- 19.1 ഓവറില്‍ 132-6. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 129 എന്ന സ്‌കോറിലെത്തിച്ചത്. നായകന്‍ രോഹിത് ശര്‍മ്മ ഏഴ് റണ്‍സില്‍ പുറത്തായി. 

ഐപിഎല്‍: മുംബൈക്കെതിരെ പൊരുതി ജയിച്ച് ഡല്‍ഹി പ്ലേ ഓഫില്‍

 


 

Follow Us:
Download App:
  • android
  • ios