ദില്ലി: കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് ഐപിഎല്ലില്‍ നിന്ന് പിന്മാറിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം ടി നടരാജന്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. അദ്ദേഹം തന്നെ ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററില്‍ കുറിച്ചിട്ട വാക്കുകളില്‍ 30കാരന്‍ ബിസിസിഐക്ക് നന്ദി അറിയിച്ചിട്ടുണ്ട്. ട്വീറ്റ് കാണാം. 

ഈ സീസണില്‍ രണ്ട് മത്സരങ്ങള്‍ മാത്രമാണ് നടരാജന്‍ ഹൈദരാബാദിനായി കളിച്ചത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ തന്നെ താരത്തിന് പരിക്കുണ്ടായിരുന്നു. ഓസീസ് പര്യടനത്തിന് ശേഷം നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു താരം. പിന്നീട് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ കളിക്കുമ്പോഴും താരം പൂര്‍ണമായും ഫിറ്റായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. 

ചെന്നൈയ്ക്കെതിരായ മത്സരത്തിലാണ് നടരാജന്‍ അവസാനമായി കളിച്ചത്. ഐപിഎല്‍ നഷ്ടമാകുന്നതില്‍ വിഷമമുണ്ടെന്ന് നടരാജന്‍ വ്യക്തമാക്കിയിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നതിന് മുമ്പ് നടരാജന്‍ പറയുന്നതിങ്ങനെ... ''സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുന്നതില്‍ സങ്കടമുണ്ട്. കഴിഞ്ഞ സീസണില്‍ മികച്ച രീതിയില്‍ കളിച്ചു. പിന്നാലെ ഇന്ത്യക്കായും. അതിനാല്‍ ഈ സീസണില്‍ വലിയ പ്രതീക്ഷകളുണ്ടായിരുന്നു. നിര്‍ഭാഗ്യം കൊണ്ട് കാല്‍മുട്ടിന് ശസ്ത്രക്രിയക്ക് വിധേയനാകണം, സീസണ്‍ നഷ്ടമാകും. 

സണ്‍റൈസേഴ്സ് കുടുംബത്തിന്, സപ്പോര്‍ട്ട് സ്റ്റാഫിന്, താരങ്ങള്‍ക്ക് നന്ദി പറയുന്നു. അവര്‍ എന്നെ ഏറെ പ്രചോദിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സീസണില്‍ സണ്‍റൈസേഴ്സ് കുടുംബത്തെ മിസ് ചെയ്യാന്‍ പോവുകയാണ്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എല്ലാ മത്സരങ്ങളും ജയിക്കാനവട്ടെ എന്ന് ആശംസിക്കുന്നു.'' സണ്‍റൈസേഴ്സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയില്‍ നടരാജന്‍ വ്യക്തമാക്കി.

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു