ബാറ്റിംഗില്‍ നായകന്‍ കെകെആറിനെ മുന്നില്‍ നിന്ന് നയിക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍

ദുബായ്: ഐപിഎല്‍ പതിനാലാം സീസണില്‍(IPL 2021) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്(Kolkata Knight Riders) മോശമല്ലാത്ത പ്രകടനം പുറത്തെടുക്കുമ്പോഴും നായകന്‍ ഓയിന്‍ മോര്‍ഗന്‍(Eoin Morgan) ബാറ്റിംഗില്‍ കനത്ത നിരാശയാണ് സമ്മാനിക്കുന്നത്. യുഎഇയില്‍ പുരോഗമിക്കുന്ന ഐപിഎല്‍ രണ്ടാംഘട്ടത്തില്‍ ഇതുവരെ രണ്ടക്കം കാണാന്‍ മോര്‍ഗനായിട്ടില്ല. 2, 0, 8, 7 എന്നിങ്ങനെയാണ് യുഎഇയിലെ സ്‌കോര്‍. ബാറ്റിംഗില്‍ നായകന്‍ കെകെആറിനെ മുന്നില്‍ നിന്ന് നയിക്കണമെന്ന് ആരാധകര്‍ മുറവിളി കൂട്ടുമ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍താരം കെവിന്‍ പീറ്റേഴ്‌സണ്‍(Kevin Pietersen).

ഐപിഎല്‍ 2021: 'അടുത്ത താരലേലത്തില്‍ അവന്‍ കോടികള്‍ വാരും'; ഇന്ത്യന്‍ യുവതാരത്തെ കുറിച്ച് മഞ്ജരേക്കര്‍

'ഫോമില്ലായ്‌മ സംഭവിക്കും. ഒരു കായിക താരവും തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന ഒരു യന്ത്രമനുഷ്യനല്ല' എന്നായിരുന്നു പീറ്റേഴ്‌സണിന്‍റെ പ്രതികരണം. മോര്‍ഗന്‍റെ നിലവിലെ ഫോമിനെ കുറിച്ച് ട്വിറ്ററില്‍ ഒരു ആരാധകരന്‍റെ ചോദ്യത്തിനായിരുന്നു കായിക താരങ്ങള്‍ കരിയറില്‍ നേരിടാറുള്ള പ്രതിസന്ധി ചൂണ്ടിക്കാട്ടി കെപിയുടെ മറുപടി. 

Scroll to load tweet…

ഐപിഎല്‍ 2021: 'കൊല്‍ക്കത്തയുടെ ക്യാപ്റ്റനായി മോര്‍ഗന്‍ വേണ്ട'; പകരം നായകനെ നിര്‍ദേശിച്ച് മുന്‍ ഇന്ത്യന്‍ താരം

അതേസമയം റണ്‍സ് കണ്ടെത്താന്‍ കിതയ്‌ക്കുമ്പോഴും മോര്‍ഗന്‍റെ ക്യാപ്റ്റന്‍സിക്ക് കയ്യടിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം. 'മോര്‍ഗന്‍ ഞങ്ങളുടെ മുതിര്‍ന്ന താരങ്ങളിലൊരാളും അന്താരാഷ്‌ട്ര ബാറ്ററുമാണ്. ക്യാപ്റ്റന്‍സിക്ക് പുറമെ ഏറെ റണ്‍സ് സംഭാവന ചെയ്യാനും അദേഹത്തിന് ആഗ്രഹമുണ്ട്. തന്ത്രപരമായി മികച്ച രീതിയിലാണ് ടീമിനെ മോര്‍ഗന്‍ ഇതുവരെ നയിച്ചത്. അദേഹത്തിന്‍റെ ബാറ്റില്‍ നിന്ന് കുറച്ച് കൂടി റണ്‍സ് വേണം എന്ന കാര്യത്തില്‍ സംശയമില്ല. വിദേശ ബാറ്റര്‍മാരില്‍ നിന്ന് റണ്‍സ് ആവശ്യമാണ്. മോര്‍ഗന്‍ റണ്‍സ് കണ്ടെത്തുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്' എന്നും ബ്രണ്ടന്‍ മക്കല്ലം കൂട്ടിച്ചേര്‍ത്തു. 

ക്യാപ്റ്റന്‍റെ ഇന്നിംഗ്‌സല്ല രാഹുല്‍ കളിച്ചത്; കയ്യടിക്കാന്‍ തന്നെ കിട്ടില്ലെന്ന് സെവാഗ്

കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് അഞ്ച് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ് നേടി. വെങ്കടേഷ് അയ്യര്‍ 67 ഉം രാഹുല്‍ ത്രിപാഠി 34 ഉം നിതീഷ് റാണ 31 ഉം റണ്‍സ് നേടി. അര്‍ഷ്‌ദീപ് മൂന്നും ബിഷ്‌ണോയി രണ്ടും ഷമി ഒന്നും വിക്കറ്റ് നേടി. എന്നാല്‍ മറുപടി ബാറ്റിംഗില്‍ പഞ്ചാബ് 19.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു.

ചുമ്മാ തീ, എമ്മാതിരി യോര്‍ക്കര്‍! ഹര്‍ദിക് പാണ്ഡ്യയുടെ കണ്ണുതള്ളിച്ച് ആവേഷിന്‍റെ പന്ത്- വീഡിയോ

ഓപ്പണറായിറങ്ങി പഞ്ചാബിനായി കെ എല്‍ രാഹുല്‍ 55 പന്തില്‍ നിന്ന് 67 റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍ 27 പന്തില്‍ 40 റണ്‍സെടുത്തു. 9 പന്തില്‍ 22 റണ്‍സുമായി പുറത്താവാതെ നിന്ന ഷാറൂഖ് ഖാനാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. ജയിക്കാന്‍ നാല് പന്തില്‍ മൂന്ന് റണ്‍സ് വേണ്ടപ്പോള്‍ വെങ്കടേഷ് അയ്യരെ സിക്‌സറിന് പറത്തി ഷാരൂഖ് ഖാന്‍ പഞ്ചാബിന് സീസണിനെ അഞ്ചാം ജയം സമ്മാനിക്കുകയായിരുന്നു. 

ത്രിപാഠി പറന്നുപിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തീരുമാനം ഞെട്ടിച്ചുവെന്ന് ഗംഭീറും ഗ്രെയിം സ്വാനും