ചെന്നൈ: ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് കിംഗ്സിന് ബാറ്റിംഗ് തകര്‍ച്ച. ഹൈദരാബാദിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ പഞ്ചാബ് എട്ടോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെന്ന നിലയിലാണ്. 13 റണ്‍സുമായി ക്രിസ് ഗെയ്‌ലും അഞ്ച് റണ്ണുമായി ദീപക് ഹൂഡയും ക്രീസില്‍. ആറു പന്തില്‍ നാലു റണ്‍സെടുത്ത ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന്‍റെയും 25 പന്തില്‍ 22 റണ്‍സെടുത്ത മായങ്ക് അഗര്‍വാളിന്‍റെയും നിക്കോളാസ് പുരാന്‍റെയും(0) വിക്കറ്റുകളാണ് പഞ്ചാബിന് നഷ്ടമായത്.

ആദ്യം രാഹുല്‍, പിന്നാലെ മായങ്കും പുരാനും

സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ സ്പിന്നര്‍ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിനായി ബൗളിംഗ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറിലെ അവസാന പന്തില്‍ മായങ്ക് നല്‍കിയ ക്യാച്ച് ബൗണ്ടറിയില്‍ റാഷിദ് ഖാന്‍ നിലത്തിട്ടു. ബൗണ്ടറികള്‍ വിരളമായതോടെ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്ണുയര്‍ത്താനാമ് ക്രിസ് ഗെയ്‌ലും മായങ്കും പവര്‍ പ്ലേയില്‍ ശ്രമിച്ചത്. പവര്‍ പൂര്‍ത്തിയായതിന് പിന്നാലെ പഞ്ചാബിന് മായങ്കിനെ നഷ്ടമായി. ഖലീല്‍ അഹമ്മദിനെ പുള്‍ ചെയ്യാനുള്ള മായങ്കിന്‍റെ ശ്രമം റാഷിദ് ഖാന്‍റെ ഉജ്ജ്വല ക്യാച്ചില്‍ അവസാനിച്ചു. മായങ്കിനെ ആദ്യം കൈവിട്ടതിന് റാഷിദിന്‍റെ പ്രായശ്ചിത്തം.

മായങ്കിന് പകരം ക്രീസിലെത്തിയ നിക്കോളാസ് പുരാന്‍ ആദ്യ പന്ത് നേരിടും മുമ്പെ ഡേവിഡ് വാര്‍ണറുടെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. ഇതോടെ 39/3 എന്ന സ്കോറിലേക്ക് പഞ്ചാബ് കൂപ്പുകുത്തി. പഞ്ചാബ് ടീമില്‍ രണ്ട് വിദേശ താരങ്ങള്‍ ഒരേസമയ അരങ്ങേറുന്നു എന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. ഫാബിയന്‍ അലനും മോയിസ് ഹെന്‍റിക്കസുമാണ് ഹൈദരാബാദിനെതിരെ പഞ്ചാബിനായി അരങ്ങേറ്റം കുറിക്കുന്നത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച ലെ മെറിഡിത്തും സൂപ്പര്‍ താരം ക്രിസ് ഗെയ്‌ലും ഇന്ന് കളിക്കുന്നില്ല. ഹൈഗദരാബാദ് ടീമിലും രണ്ട് മാറ്റങ്ങളുണ്ട്.

മനീഷ് പാണ്ഡെക്ക് പകരം സിദ്ധാര്‍ത്ഥ് കൗള്‍ എത്തിയപ്പോള്‍ അഫ്ഗാന്‍ സ്പിന്നല്‍ മുജീബ് ഉര്‍ റഹ്മാന് പകരം കെയ്ന്‍ വില്യംസണ്‍ ടീമിലെത്തി. ഐപിഎല്ലില്‍ ഇതുവരെ കളിച്ച മൂന്ന് മത്സരങ്ങളിലും ഹൈദരാബാദ് തോറ്റപ്പോള്‍ പഞ്ചാബിന് മൂന്ന് കളികളില്‍ ഒരു ജയം മാത്രമാണ് നേടാനായത്.

Sunrisers Hyderabad (Playing XI): David Warner(c), Jonny Bairstow(w), Kane Williamson, Virat Singh, Vijay Shankar, Abhishek Sharma, Kedar Jadhav, Rashid Khan, Bhuvneshwar Kumar, Khaleel Ahmed, Siddarth Kaul.

Punjab Kings (Playing XI): KL Rahul(w/c), Mayank Agarwal, Chris Gayle, Moises Henriques, Nicholas Pooran, Deepak Hooda, Shahrukh Khan, Fabian Allen, Murugan Ashwin, Mohammed Shami, Arshdeep Singh.