മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ചെന്നൈയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുടീമുകളും അവസാനം കളിച്ച ടീമിനെ നിലനിര്‍ത്തി. 

മൂന്നാം മത്സരത്തിനാണ് ഇരുവരും ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചിരുന്നു. ചെന്നൈ, കിംഗ്‌സ് പഞ്ചാബിനേയും തകര്‍ത്താണ് വരുന്നത്. പോയിന്റ് പട്ടികയില്‍ നാലാമതാണ് ചെന്നൈ. രാജസ്ഥാന്‍ അഞ്ചാമതും. 

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വോഹ്റ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ജോസ് ബട്ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്ദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.