ചെന്നൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പതിഞ്ഞ തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ ഒടുവില് വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ രണ്ടിന് 48  എന്ന നിലയിലാണ്. ടീമിലേക്ക് തിരിച്ചെത്തിയ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ (11), ഷഹബാസ് അഹമ്മദ് (14) എന്നിവരുടെ വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഭുവനേശ്വര്‍ കുമാറിനാണ് വിക്കറ്റ്. മറ്റൊരു വിക്കറ്റ് ഷഹബാസ് നദീം വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (0), വിരാട് കോലി (19) എന്നിവരാണ് ക്രീസില്‍. ലൈവ് സ്കോര്‍.

ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ മൂന്നാം ഓവറില്‍ തന്നെ ബാംഗ്ലൂരിന് ആദ്യ വിക്കറ്റ് നഷ്്ടമായി. ഭുവനേശ്വറിന്റെ പന്ത് ലെഗ് സൈഡിലേക്ക് കളിക്കാന്‍ ശ്രമിക്കുന്നതിനെ മിഡ് വിക്കറ്റില്‍ ഷഹബാസ് നദീമിന് ക്യാച്ച് നല്‍കി. മൂന്നാമനായി എത്തിയ ഷഹബാസ് അഹമ്മദിനും (14) പിടിച്ചുനില്‍ക്കാനായല്ല. നദീമിന്റെ പന്ത് പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ റാഷിദ് ഖാന് ക്യാച്ച് നല്‍കി. 

മുംബൈക്കെതിരെ കളിച്ച മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായിട്ടാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. കൊവിഡ് മുക്തനായ ദേവ്ദത്ത് ടീമില്‍ തിരിച്ചെത്തുകയായിരുന്നു. രജിത് പട്യാദര്‍ വഴിമാറി. പടിക്കലിനൊപ്പം കോലി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനെത്തിയ്ത. ഹൈദരാബാദ് രണ്ട് മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. മുഹമ്മദ് നബി, സന്ദീപ് ശര്‍മ എന്നിവര്‍ പുറത്തായി. ജേസണ്‍ ഹോള്‍ഡര്‍, ഷഹബാസ് നദീം എന്നിവരാണ് പകരക്കാര്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഷഹ്ബാസ് അഹമ്മദ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, എബി ഡിവില്ലിയേഴ്‌സ് (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഡാനിയേല്‍ ക്രിസ്റ്റ്യന്‍, കെയ്ല്‍ ജാമിസണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: വൃദ്ധിമാന്‍ സാഹ, ഡേവിഡ് വാര്‍ണര്‍, മനീഷ് പാണ്ഡെ, ജോണി ബെയര്‍സ്‌റ്റോ, വിജയ് ശങ്കര്‍, ജേസണ്‍ ഹോള്‍ഡര്‍, അബ്ദുള്‍ സമദ്, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, ഷഹ്ബാസ് നദീം.