Asianet News MalayalamAsianet News Malayalam

രാജസ്ഥാനെയും എറിഞ്ഞിട്ട് ഹര്‍ഷല്‍ പട്ടേല്‍, ഒപ്പം അപൂര്‍വ റെക്കോര്‍ഡും

2015 സീസണില്‍ 23 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട യുസ്‌വേന്ദ്ര ചാഹലിന്‍റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ രാജസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നേടിയതിലൂടെ മറികടന്നത്.

IPL 2021: RCB's Harshal Patel creates record with 3-wicket-haul against RR
Author
Dubai - United Arab Emirates, First Published Sep 29, 2021, 11:12 PM IST

ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി ബൗളിംഗില്‍ തിളങ്ങിയ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍ ഹര്‍ഷല്‍ പട്ടേലിന് റെക്കോര്‍ഡ്. സീസണില്‍ 26 വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് തലയില്‍ ഉറപ്പിച്ച ഹര്‍ഷല്‍ ഐപിഎല്ലില്‍ ഒരു സീസണില്‍ ബാംഗ്ലൂരിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടം സ്വന്തമാക്കി.

2015 സീസണില്‍ 23 വിക്കറ്റ് വീഴ്ത്തി റെക്കോര്‍ഡിട്ട യുസ്‌വേന്ദ്ര ചാഹലിന്‍റെ റെക്കോര്‍ഡാണ് ഹര്‍ഷല്‍ രാജസ്ഥാനെതിരെ മൂന്ന് വിക്കറ്റ് നേടിയതിലൂടെ മറികടന്നത്. ഇതിന് പുറമെ ഇന്ത്യന്‍ ടീമില്‍ കളിക്കാത്ത ഒരു അണ്‍ ക്യാപ്ഡ് താരത്തിന്‍റെ ഐപിഎല്ലിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടയാണിയത്. 2015ല്‍ 23 വിക്കറ്റെടുത്ത ചാഹലിന്‍റെ പേരില്‍ തന്നെയായിരുന്നു ഈ റെക്കോര്‍ഡും.

കഴിഞ്ഞ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഹാട്രിക്ക് എടുത്ത് റെക്കോര്‍ഡിട്ട ഹര്‍ഷല്‍ ഇന്ന് രാജസ്ഥാനെതിരെയും ഹാട്രിക്ക് നേട്ടം ആവര്‍ത്തിക്കുന്നതിന് തൊട്ടടുത്ത് എത്തിയിരുന്നു. ബാംഗ്ലൂരിനായി ഇരുപതാം ഓവര്‍ എറിഞ്ഞ ഹര്‍ഷന്‍ റിയാന്‍ പരാഗിനെയും ക്രിസ് മോറിസിനെയും പുറത്താക്കി ഹര്‍ഷല്‍ അവസനാ പന്തില്‍ ചേതന്‍ സക്കറിയയെയും വീഴ്ത്തി.


ഇന്ത്യയില്‍ നടന്ന ഐപിഎല്‍ ആദ്യ ഘട്ടത്തില്‍ ഒരു തവണ അഞ്ച് വിക്കറ്റ് നേട്ടമടക്കം 17 വിക്കറ്റുകള്‍ നേടിയാണഅ ഹര്‍ഷല്‍ വിക്കറ്റ് വേട്ടയില്‍ മുന്നിലെത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ രവീന്ദ്ര ജഡേജ ഹര്‍ഷലിന്‍റെ ഒരോവറില്‍ 37 റണ്‍സും അടിച്ചെടുത്തിരുന്നു.

Follow Us:
Download App:
  • android
  • ios