കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ച് റണ്‍സില്‍ പുറത്തായെങ്കിലും കോലി വരും മത്സരങ്ങളില്‍ ശക്തമായി തിരിച്ചെത്തും എന്നാണ് ബാംഗ്ലൂര്‍ പരിശീലകന്‍ മൈക്ക് ഹെസ്സന്‍റെ വാക്കുകള്‍

ഷാര്‍ജ: ഐപിഎല്‍ പതിനാലാം സീസണിന്‍റെ(IPL 2021) രണ്ടാം ഘട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റാനാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍( Royal Challengers Bangalore) ഇറങ്ങുന്നത്. ആര്‍സിബി നിരയില്‍ ശ്രദ്ധേയം നായകന്‍ വിരാട് കോലി(Virat Kohli) തന്നെ. കൊല്‍ക്കത്തയ്‌ക്കെതിരെ അഞ്ച് റണ്‍സില്‍ പുറത്തായെങ്കിലും കോലി വരും മത്സരങ്ങളില്‍ ശക്തമായി തിരിച്ചെത്തും എന്നാണ് ബാംഗ്ലൂര്‍ പരിശീലകന്‍ മൈക്ക് ഹെസ്സന്‍റെ(Mike Hesson) വാക്കുകള്‍. 

സീസണിന് ശേഷം ആര്‍സിബിയുടെ നായകസ്ഥാനം ഒഴിയുമെന്ന കോലിയുടെ പ്രഖ്യാപനം ടീമിനെ ബാധിച്ചിട്ടുണ്ടോ എന്ന ആശങ്കള്‍ സജീവമായിരിക്കേയാണ് ഹെസ്സന്‍റെ വാക്കുകള്‍ എന്നത് ശ്രദ്ധേയമാണ്. കോലിയുടെ പ്രഖ്യാപനം താരങ്ങളെ ബാധിച്ചിട്ടില്ല എന്ന് ഹെസന്‍ പറയുന്നു. 

ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് ഏഴരയ്‌ക്ക് വിരാട് കോലി നയിക്കുന്ന ആര്‍സിബി എം എസ് ധോണിയുടെ സിഎസ്‌കെയെ നേരിടും. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. അതേസമയം കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം ആര്‍സിബിക്ക് മാറ്റണം. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആധിപത്യം മഞ്ഞപ്പടയ്‌ക്ക് തന്നെയാണ്. 27 മത്സരങ്ങളില്‍ 17ലും ആര്‍സിബിയെ വീഴ്‌ത്താന്‍ സിഎസ്‌ക്കെയ്‌ക്കായി. 

റെക്കോര്‍ഡിനരികെ കോലി

ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമാകാനൊരുങ്ങുകയാണ് വിരാട് കോലി. ഈ നേട്ടത്തിലേക്ക് 66 റണ്‍സ് കൂടി മതി താരത്തിന്. ആകെ താരങ്ങളില്‍ ഈ നേട്ടം പിന്നിടുന്ന അഞ്ചാം ബാറ്റ്സ്‌മാനുമാകും കോലി. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 1000 റണ്‍സ് നേട്ടത്തിനും അരികെയുമാണ് വിരാട് കോലി. 105 റണ്‍സാണ് ഇതിന് കോലിക്ക് വേണ്ടത്. സമീപകാലത്ത് ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന കോലിക്ക് ഇതിന് കഴിയുമോ എന്നത് ആരാധകരെ കുഴപ്പത്തിലാക്കുന്നു. 

കൂടുതല്‍ ഐപിഎല്‍ വാര്‍ത്തകള്‍

ചരിത്രമെഴുതാന്‍ കോലിയും ധോണിയും; ഷാര്‍ജയില്‍ ഇന്ന് റെക്കോര്‍ഡുകള്‍ പെയ്‌തിറങ്ങിയേക്കും

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona