ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്.രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ബാംഗ്ലൂരിന് രണ്ടും ജയിച്ചാല്‍ 20 പോയന്‍റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാം. 16 പോയന്‍റാണ് നിലവില്‍ ബാംഗ്ലൂരിനുള്ളത്.

ദുബായ്: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്.

Scroll to load tweet…

ഐപിഎല്‍ പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ലക്ഷ്യമിട്ടാണ് വിരാട് കോലിയുടെ ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്.രണ്ട് മത്സരങ്ങള്‍ ബാക്കിയുള്ള ബാംഗ്ലൂരിന് രണ്ടും ജയിച്ചാല്‍ 20 പോയന്‍റോടെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാം. 16 പോയന്‍റാണ് നിലവില്‍ ബാംഗ്ലൂരിനുള്ളത്.

Scroll to load tweet…

18 പോയന്‍റുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സാണ് നിലവില്‍ രണ്ടാം സ്ഥാനത്ത്. അതേസമയം, പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ച ഹൈദരാബാദിന് അഭിമാനം കാക്കാനുള്ള പോരാട്ടമാണിത്. സീസമില്‍ ഇതുവരെ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ഹൈദരാബാദ് ജയിച്ചത്.

Scroll to load tweet…
Scroll to load tweet…