ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത (KKR) നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ (RR) 16.1 ഓവറില്‍ 85ന് എല്ലാവരും പുറത്തായി. 

ഷാര്‍ജ: സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) സീസണിലെ അവസാന ഐപിഎല്‍ (IPL 2021) മത്സരത്തില്‍ നിരാശയാണ് സമ്മാനിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് (Kolkata Knight Riders) 86 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത (KKR) നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ (RR) 16.1 ഓവറില്‍ 85ന് എല്ലാവരും പുറത്തായി. 

ഐപിഎല്‍ 2021: മുംബൈക്ക് പ്ലേ ഓഫ് കളിക്കാം; ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ മാത്രം പോര, സാധ്യതകള്‍ ഇങ്ങനെ

മത്സരശേഷം തോല്‍വിയെ കുറിച്ച് സഞ്ജു സംസാരിച്ചു. ഈ നിലവാരത്തിലുള്ള ക്രിക്കറ്റല്ല രാജസ്ഥാന്‍ കളിക്കേണ്ടതെന്നായിരുന്നു സഞ്ജുവിന്റെ പക്ഷം. മലയാളി താരത്തിന്റെ വാക്കുകള്‍... ''മികച്ച വിക്കറ്റായിരുന്നു ഇത്. പുതിയ പന്തുകള്‍ അല്‍പം താഴ്ന്ന് വരുമെങ്കിലും വിക്കറ്റിനെ മോശം പറയാന്‍ കഴിയില്ല. 171 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിയുമായിരുന്ന പിച്ചാണിത്. എന്നാല്‍ മികച്ച തുടക്കം ലഭിച്ചില്ല. ശക്തമായ പവര്‍പ്ലേ സ്‌കോര്‍ വേണമായിരുന്നു. ഞങ്ങള്‍ പദ്ധതിട്ടതൊന്നും നടന്നില്ല. സീസണ്‍ മൊത്തത്തിലെടുത്താന്‍ രാജസ്ഥാന്‍ ഒരുപാട് വെല്ലുവിളികളിലൂടെയാണ് കടന്നുപോയത്. എന്നാല്‍ വെല്ലുവിളിയാവാന്‍ ഞങ്ങള്‍ക്കായി. ടീമിനെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. 

ഐപിഎല്‍ 2021: ഒന്നാംസ്ഥാനം ഉറപ്പിക്കാന്‍ ഡല്‍ഹി കാപിറ്റല്‍സ്; മറുവശത്ത് കോലിപ്പട

ബുദ്ധിമുട്ടേറിയ ചില മത്സരങ്ങള്‍ ജയിച്ചു. എന്നാല്‍ അനായാസമായ ചില മത്സരങ്ങള്‍ ഞങ്ങള്‍ കൈവിട്ടു. മത്സരം ജയിക്കണമെങ്കില്‍ അല്‍പം കൂടി ഉയര്‍ന്ന തലത്തിലുള്ള ക്രിക്കറ്റ് ഞങ്ങള്‍ കളിക്കണമായിരുന്നു. എല്ലാവര്‍ക്കും ജയിക്കാനുള്ള ആവേശമുണ്ടായിരുന്നു. ഒരു ക്യാപ്റ്റനെന്ന നിലയില്‍ എനിക്ക് ഉത്തരവാദിത്തമുണ്ടായിരുന്നു. ഞാന്‍ എന്റെ ബാറ്റിംഗ് ശൈലി തന്നെ മാറ്റംവരുത്തി. ഞാന്‍ കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതിലുപരി മത്സരങ്ങള്‍ ജയിക്കാനാണ് ശ്രമിക്കേണ്ടത്.'' സഞ്ജു പറഞ്ഞുനിര്‍ത്തി. 

ഇത്തവണ 14 മത്സരങ്ങള്‍ കളിച്ച സഞ്ജു 484 റണ്‍സ് നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും. 40.33 ശരാശരി. 136.72 സ്‌ട്രൈക്കറ്റ് റേറ്റോടെയാണ് ഇത്രയും റണ്‍സ്.