Asianet News MalayalamAsianet News Malayalam

ഞാന്‍ ആസ്വദിച്ചത് രണ്ടാം പാതിയില്‍; മഹത്തായ ഇന്നിങ്‌സിനെ കുറിച്ച് സഞ്ജു സാംസണ്‍

തുടക്കത്തില്‍ സഞ്ജു നില്‍കിയ രണ്ട് അവസരം പഞ്ചാബ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കിയിരുന്നു. മാത്രമല്ല, ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സഞ്ജു അല്‍പം ബുദ്ധിമുട്ടുകയും ചെയ്തു.
 

IPL 2021, Sanju Samson talking on his legendary Innings vs Punjab
Author
Mumbai, First Published Apr 13, 2021, 1:38 PM IST

മുംബൈ; മത്സരം പരാജയപ്പെട്ടെങ്കിലും രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ സെഞ്ചുറിക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കിംഗ്‌സ് പഞ്ചാബിനെതിരെതിരായ മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ചും സഞ്ജുവായിരുന്നു. തുടക്കത്തില്‍ സഞ്ജു നില്‍കിയ രണ്ട് അവസരം പഞ്ചാബ് ഫീല്‍ഡര്‍മാര്‍ നഷ്ടമാക്കിയിരുന്നു. മാത്രമല്ല, ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സഞ്ജു അല്‍പം ബുദ്ധിമുട്ടുകയും ചെയ്തു. ആദ്യ ഓവറില്‍ ക്രീസിലെത്തിയ സഞ്ജു 119 റണ്‍സെടുത്ത് അവസാന പന്തിലാണ് പുറത്തായത്. 12 ഫോറും ഏഴ് സിക്‌സും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

തുടക്കത്തില്‍ ബുദ്ധിമുട്ടിയ കാര്യം സമ്മതിക്കുകയും ചെയ്തു. മത്സരം ശേഷം സംസാരിക്കുകയായിരുന്നു രാസ്ഥാന്‍ ക്യാപ്റ്റന്‍. ''ഇന്നിങ്‌സിന്റെ രണ്ടാംപാതിയില്‍ ഞാന്‍ കളിച്ചത് കരിയറിലെ മികച്ച ഒന്നാണ്. ഒന്നാംപാതിയില്‍ എനിക്ക് പല ഷോട്ടുകളിലും ടൈമിംഗ് കണ്ടെത്താനായില്ല. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കുറച്ച് സമയമെടുക്കേണ്ടി വന്നു. ബൗളര്‍മാരെ ബഹുമാനിച്ചു. തുടക്കത്തില്‍ സിംഗിളുകളുടെത്താണ് എന്റെ ശൈലിയിലേക്ക് തിരിച്ചെത്തിയത്. രണ്ടാം പാതിയില്‍ പൂര്‍ണമായും എന്റെ ശൈലിയിലായിരുന്നു കളി. 

പിന്നീട് എല്ലാ ഷോട്ടുകളും ഞാന്‍ ആസ്വദിച്ചാണ് കളിച്ചത്. ഇതെല്ലാം സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്. അടിത്തറ ലഭിച്ചാല്‍ പിന്നീട് സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ സാധിക്കും. ചിലപ്പോള്‍ വിക്കറ്റ് നഷ്ടമായേക്കും. എന്നാല്‍ ഈ ശൈലിയില്‍ മാറ്റം വരുത്തില്ല. അവസാന പന്ത് ഞാന്‍ നന്നായി കളിച്ചുവെന്നാണ് തോന്നിയ്. എന്നാല്‍ ബൗണ്ടറി ലൈന്‍ മറിടക്കാനായില്ല. ഇതെല്ലാ ക്രിക്കറ്റിന്റെ ഭാഗമാണ്.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

രാജസ്ഥാന്‍ റോയല്‍സിനെ ഒറ്റയ്ക്ക് തോളിലേറ്റിയ സഞ്ജു അവസാന പന്തിലാണ് പുറത്തായത്. പഞ്ചാബ് കിംഗ്‌സ് നാല് റണ്‍സിന് ജയിക്കുകയും ചെയ്തു. നാല് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് മോറിസാണ് സഞ്ജുവിനൊപ്പം ക്രീസിലുണ്ടായിരുന്നത്.

Follow Us:
Download App:
  • android
  • ios