വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ കാര്‍ത്തിക് ധവാനെ സ്റ്റംപ് ചെയ്തിരുന്നു. എന്നാല്‍ ധവാന്‍ ക്രീസ് വിടാതിരുന്നതിനാല്‍ കാര്‍ത്തിക് അമ്പയറോട് അപ്പീല്‍ ചെയ്തില്ല. പകരം ധവാനെ നോക്കി ദേഷ്യത്തോടെ അപ്പീല്‍ ചെയ്തു.

അഹമ്മദാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാനോട് ചൂടായി കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ദിനേ് കാര്‍ത്തിക്ക്. ഡല്‍ഹി ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍.

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ കാര്‍ത്തിക് ധവാനെ സ്റ്റംപ് ചെയ്തിരുന്നു. എന്നാല്‍ ധവാന്‍ ക്രീസ് വിടാതിരുന്നതിനാല്‍ കാര്‍ത്തിക് അമ്പയറോട് അപ്പീല്‍ ചെയ്തില്ല. പകരം ധവാനെ നോക്കി ദേഷ്യത്തോടെ അപ്പീല്‍ ചെയ്തു. എന്നാല്‍ ഉടന്‍ ക്രീസില്‍ മുട്ടുകുത്തി നിന്ന ധവാന്‍റെ പ്രതികരണം കണ്ട് ചൂടായ കാര്‍ത്തിക് പോലും ചിരിച്ചുപോയി. ഇരുവരുടെയും പ്രകടനം ഡല്‍ഹി ഡഗ് ഔട്ടിലും ചിരി പടര്‍ത്തി.

View post on Instagram

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 154 റണ്‍സടിച്ചപ്പോള്‍ പൃഥ്വി ഷായുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും(41 പന്തില്‍ 82) മികവില്‍ ഡല്‍ഹി അനാായസം ജയിച്ചു കയറി. 18 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച പൃഥ്വി ഷാ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തും ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. ധവാന്‍ 46 പന്തില്‍ 47 റണ്‍സെടുത്ത് പുറത്തായി.