Asianet News MalayalamAsianet News Malayalam

ഐപിഎല്‍: രാജസ്ഥാനെതിരെ കൊല്‍ക്കത്തയ്ക്ക് പതിഞ്ഞ തുടക്കം, ആദ്യ വിക്കറ്റ് നഷ്ടം

നേരത്തെ ഇരുടീമും അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റവുമായിട്ടാണ് അഞ്ചാം മത്സരത്തിനിറങ്ങിയത്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരം യശ്വസി ജയ്‌സ്വാള്‍ ഇന്ന് ഓപ്പണായെത്തും.

IPL 2021, Slow Start for Kolkata Knight Riders against Rajasthan Royals
Author
Mumbai, First Published Apr 24, 2021, 8:03 PM IST

മുംബൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് പതിഞ്ഞ തുടക്കം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒന്നിന് 25 എന്ന നിലയിലാണ്. രാഹുല്‍ ത്രിപാഠി (0), നിതീഷ് റാണ (12) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്‍റെ (11) വിക്കറ്റാണ് നഷ്ടമായത്. താരം റണ്ണൌട്ടാവുകയായിരുന്നു. നാലാം ഓവറില്‍ മുസ്തഫിസുറിന്റെ പന്തില്‍ ഗില്ലിനെ പുറത്താക്കാനുള്ള ക്യാച്ച് അവസരം യശസ്വി ജയ്‌സ്വാള്‍ നഷ്ടപ്പെടുത്തിയിരുന്നു.

ജയ്‌സ്വാള്‍ ഇന്‍, വോഹ്‌റ ഔട്ട്

നേരത്തെ ഇരുടീമും അവസാനം കളിച്ച ടീമില്‍ നിന്ന് മാറ്റവുമായിട്ടാണ് അഞ്ചാം മത്സരത്തിനിറങ്ങിയത്. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരം യശ്വസി ജയ്‌സ്വാള്‍ ഇന്ന് ഓപ്പണായെത്തും മോശം ഫോമില്‍ കളിക്കുന്ന മനന്‍ വോഹ്‌റയ്ക്ക് പകരമാണ് ജയ്‌സ്വാള്‍ എത്തുന്നത്. ശ്രേയസ് ഗോപാലിന് പകരം ജയദേവ് ഉനദ്ഘടും ടീമിലെത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. കമലേഷ് നാഗര്‍കോട്ടിക്ക് പകരം ശിവം മാവി ടീമിത്തെി.   

ടീമുകള്‍

പോയിന്റ് പട്ടികയില്‍ അവസാന രണ്ട് സ്ഥാനത്ത് നില്‍ക്കുന്ന ടീമുകളാണ് കൊല്‍ക്കത്തയും രാജസ്ഥാനും. ഇരു ടീമുകളും നാല് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയിരുന്നു. എന്നാല്‍ ഒരു ജയം മാത്രമാണ് ഇരുവര്‍ക്കും നേടാന്‍ സാധിച്ചത്. കൊല്‍ക്കത്ത ഏഴാമതും രാജസ്ഥാന്‍ എട്ടാം സ്ഥാനത്തുമാണ്. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ആന്ദ്രേ റസ്സല്‍, ഓയിന്‍ മോര്‍ഗന്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, സുനില്‍ നരെയ്ന്‍, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

Follow Us:
Download App:
  • android
  • ios