Asianet News MalayalamAsianet News Malayalam

ഐപിഎല്‍: പിടിച്ചു നിന്നത് സാഹ മാത്രം; ഹൈദരാബാദിനെതിരെ ചെന്നൈക്ക് 135 റണ്‍സ് വിജയലക്ഷ്യം

ഏഴ് പന്തില്‍ രണ്ട് റണ്ണെടുത്ത റോയിയെ ഹേസല്‍വുഡ് പുറത്താക്കിയപ്പോള്‍ 11 പന്തില്‍ 11 റണ്‍സെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.വൃദ്ധിമാന്‍ സാഹയും പിന്നാലെ പുറത്തായെങ്കിലും നോ ബോളായതിനാല്‍ രക്ഷപ്പെട്ടു.

IPL 2021: Sunrisers Hyderabad set 135 runs target for Chennai Super Kings
Author
Sharjah - United Arab Emirates, First Published Sep 30, 2021, 9:16 PM IST

ഷാര്‍ജ: ഐപിഎല്ലില്‍(IPL 2021) സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ(Sunrisers Hyderabad) ചെന്നൈ സൂപ്പര്‍ കിംഗ്സിന് (Chennai Super Kings) 135 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. 44റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ചെന്നൈക്കായി ജോഷ് ഹേസല്‍വുഡ് മൂന്നും ഡ്വയിന്‍ ബ്രാവോ രണ്ടും വിക്കറ്റെടുത്തു.

തകര്‍ച്ചയോടെ തുടക്കം

പവര്‍ പ്ലേയില്‍ ഓപ്പണര്‍ ജേസണ്‍ റോയി(Jason Roy) യുടെ വിക്കറ്റ് നഷ്ടമായതോടെ ഹൈദരാബാദിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. പവര്‍ പ്ലേക്ക് പിന്നാലെ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍റെ(Kane Williamson) മടങ്ങിയതോടെ ഹൈദരാബാദ് റണ്‍സ് കണ്ടെത്താനാകാതെ വലഞ്ഞു. ഏഴ് പന്തില്‍ രണ്ട് റണ്ണെടുത്ത റോയിയെ ഹേസല്‍വുഡ് പുറത്താക്കിയപ്പോള്‍ 11 പന്തില്‍ 11 റണ്‍സെടുത്ത വില്യംസണെ ബ്രാവോ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.വൃദ്ധിമാന്‍ സാഹയും പിന്നാലെ പുറത്തായെങ്കിലും നോ ബോളായതിനാല്‍ രക്ഷപ്പെട്ടു.

മൂന്നാം ഓവറില്‍ ദീപക് ചാഹറിനെ രണ്ട് സിക്സിന് പറത്തിയ സാഹ ഒടുവില്‍ പത്താം ഓവറില്‍ ജഡേജക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങുമ്പോള്‍ ഹൈദരാബാദ് സ്കോര്‍ 74ല്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു. 46 പന്തില്‍ ഒരു ബൗണ്ടറിയും രണ്ട് സിക്സും പറത്തിയാണ് സാഹ 44 റണ്‍സെടുത്തത്.  

അഭിഷേക് ശര്‍മയും(18), അബ്ദുള്‍ സമദും(18) മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും നിലയുറപ്പിക്കാനായില്ല. ഇരുവരെയും മടക്കി ഹേസല്‍വുഡാണ് ഹൈദരാബാദിന് ഇരട്ടപ്രഹരമേല്‍പ്പിച്ചത്. വാലറ്റത്ത് റാഷിദ് ഖാന്‍(13 പന്തില്‍ 17*) നടത്തിയ പോരാട്ടമാണ് ഹൈദരാബാദിനെ 134ല്‍ എത്തിച്ചത്.
 
കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ചെന്നൈ ഇറങ്ങിയത്. കൊൽക്കത്തയ്ക്കെതിരെ കളിക്കാതിരുന്ന ഡ്വയിന്‍ ബ്രാവോ തിരിച്ചെത്തിയപ്പോള്‍ സാം കറന്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ ഡേവിഡ് വാർണറെ മാറ്റി ജേസൺ റോയിയെ ഇറക്കിയ പരീക്ഷണം വിജയിച്ചതിനാല്‍ ഇന്ന് മാറ്റങ്ങളൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്.

Sunrisers Hyderabad (Playing XI): Jason Roy, Wriddhiman Saha(w), Kane Williamson(c), Priyam Garg, Abhishek Sharma, Abdul Samad, Jason Holder, Rashid Khan, Bhuvneshwar Kumar, Siddarth Kaul, Sandeep Sharma.

Chennai Super Kings (Playing XI): Ruturaj Gaikwad, Faf du Plessis, Moeen Ali, Ambati Rayudu, Suresh Raina, MS Dhoni(w/c), Ravindra Jadeja, Dwayne Bravo, Shardul Thakur, Deepak Chahar, Josh Hazlewood.

Follow Us:
Download App:
  • android
  • ios