കൊല്‍ക്കത്ത: ഐപിഎല്‍ പതിനാലാം സീസണിനിടെ കൊവിഡ് ബാധിതനായ ന്യൂസിലന്‍ഡ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ടിം സെയ്‌ഫെര്‍ട്ട് രോഗമുക്തനായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായ സെയ്‌ഫെര്‍ട്ട് നാട്ടിലേക്കുള്ള മടക്കയാത്രയിലാണ്. 

ഇന്ത്യയിലെ കൊവിഡ് വ്യാപനം മൂലം ഐപിഎല്‍ സീസണ്‍ പാതിവഴിയില്‍ നിര്‍ത്തിവച്ചതിന് പിന്നാലെ മടങ്ങിയ ന്യൂസിലന്‍ഡ് സഹതാരങ്ങള്‍ക്കൊപ്പം സെയ്‌ഫെര്‍ട്ടിന് യാത്ര ചെയ്യാനായിരുന്നില്ല. ഇന്ത്യയില്‍ നിന്ന് മാലദ്വീപ് വഴി മടങ്ങിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍, പേസര്‍ കെയ്‌ല്‍ ജാമീസണ്‍, സ്‌പിന്നര്‍ മിച്ചല്‍ സാന്‍റ്‌നര്‍, ഫിസിയോ ടോമി സിംസെക്, ട്രെയ്‌നര്‍ ക്രിസ് ഡൊണാള്‍ഡ്‌സണ്‍ എന്നിവര്‍ ഇംഗ്ലണ്ടിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്‌ക്കായി സതാംപ്‌ടണില്‍ എത്തിയിട്ടുണ്ട്. 

ഐപിഎല്ലിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നാല് താരങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടിം സെയ്‌ഫെര്‍ട്ടിന് പുറമെ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി, മലയാളി പേസര്‍ സന്ദീപ് വാര്യര്‍, പേസര്‍ പ്രസിദ്ധ് കൃഷ്‌ണ എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. സന്ദീപും വരുണും നെഗറ്റീവായി നേരത്തെ വീടുകളിലേക്ക് മടങ്ങിയിരുന്നു.  

സാഹ കൊവിഡ് മുക്തനായി; ഇന്ത്യന്‍ ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona