Asianet News MalayalamAsianet News Malayalam

റെക്കോര്‍ഡ് ബുക്കില്‍ ഒറ്റയാനാവാന്‍ കിംഗ് കോലി; ഐപിഎല്ലില്‍ ഇന്ന് ഒരേയൊരു ശ്രദ്ധാകേന്ദ്രം

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നെടുന്തൂണാണ് വിരാട് കോലി. ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി മാത്രം കളിച്ച താരം. 

IPL 2021 Virat Kohli set to become first player to complete 200 match for one team
Author
Abu Dhabi - United Arab Emirates, First Published Sep 20, 2021, 8:44 AM IST

അബുദാബി: ഐപിഎല്ലില്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഇറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം വിരാട് കോലി. ഇന്ന് ക്രീസിലെത്തുമ്പോൾ വിരാട് കോലിയെ കാത്തിരിക്കുന്നത് ഐപിഎല്ലിലെ അപൂ‍ർവ റെക്കോർഡാണ്. ടി20 ക്രിക്കറ്റിലെ മറ്റൊരു നേട്ടവും കിംഗ് കോലിയെ കാത്തിരിപ്പുണ്ട്.  

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ നെടുന്തൂണാണ് വിരാട് കോലി. ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി മാത്രം കളിച്ച താരം. കൊൽക്കത്തയ്‌ക്കെതിരെ ഇറങ്ങുമ്പോൾ ഐപിഎല്ലിൽ 200 മത്സരം പൂർത്തിയാക്കുന്ന അഞ്ചാമത്തെ താരമാവും ആ‍ർസിബി നായകൻ. എം എസ് ധോണി, ദിനേശ് കാർത്തിക്, രോഹിത് ശർമ്മ, സുരേഷ് റെയ്‌ന എന്നിവരാണ് കോലിക്ക് മുൻപ് ഐപിഎല്ലിൽ 200 മത്സരം കളിച്ചവർ. എന്നാൽ ഒറ്റ ടീമിന് വേണ്ടി 200 മത്സരങ്ങള്‍ കളിക്കുന്ന ആദ്യ താരമെന്ന അപൂര്‍വ നേട്ടം ആരാധകരുടെ സ്വന്തം കോലിയുടെ പേരിലാകും.

പതിനാലാം സീസണിലെ ആദ്യ ഏഴ് കളിയിൽ 198 റൺസ് നേടിയ കോലി ഐപിഎല്‍ കരിയറിലാകെ 199 കളിയിൽ 6076 റൺസെടുത്തിട്ടുണ്ട്. അ‍ഞ്ച് സെഞ്ചുറിയും 40 അർധസെഞ്ചുറിയും ബാംഗ്ലൂർ നായകന്റെ പേരിനൊപ്പമായിക്കഴിഞ്ഞു. 

ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിൽ ഒരാളായ വിരാട് കോലിക്ക് ട്വന്റി20യിൽ 10000 റൺസ് ക്ലബിലെത്താൻ 71 റൺസ് കൂടി മതി. ട്വന്റി റൺസ് വേട്ടയിൽ ക്രിസ് ഗെയ്ൽ, കെയ്റോൺ പൊള്ളാർഡ്, ഷുഐബ് മാലിക്ക്, ഡേവിഡ് വാർണർ എന്നിവർക്ക് പുറകിലാണിപ്പോൾ കോലിയുടെ സ്ഥാനം. ഇന്നുതന്നെ ഈ നാഴികക്കല്ല് പിന്നിട്ടാല്‍ ഒരു മത്സരത്തില്‍ ഇരട്ട നേട്ടങ്ങള്‍ കോലിക്ക് സ്വന്തമാക്കാം. 

ഐപിഎല്‍ 2021: രണ്ടാംഘട്ടത്തിലും കുതിക്കാന്‍ ആര്‍സിബി; എതിരാളികള്‍ കൊല്‍ക്കത്ത

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios