അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. രജത് പടിധാറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ടീമിലെത്തി.

മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി രാജസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. രജത് പടിധാറിന് പകരം കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ ടീമിലെത്തി. രാജസ്ഥാനും ഒരു മാറ്റം വരുത്തി. ജയ്‌ദേവ് ഉനദ്ഘടിന് പകരം ശ്രേയാസ് ഗോപാല്‍ ടീമിലെത്തി.

മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള സഞ്ജു സാസണും സംഘവും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ഇതുവരെ തോല്‍വി അറിയാത്ത ടീമാണ് ബാംഗ്ലൂര്‍. മൂന്ന് മത്സരങ്ങളില്‍ ആറ് പോയിന്റുമായി രണ്ടാമതാണ് കോലിപ്പട. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, മനന്‍ വോഹ്‌റ, ജോസ് ബട്‌ലര്‍, ശിവം ദുബെ, ഡേവിഡ് മില്ലര്‍, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ശ്രേയാസ് ഗോപാല്‍, മുസ്തഫിസുര്‍ റഹ്‌മാന്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍, ഗ്ലെന്‍ മാക്‌സ്വെല്‍, എബി ഡിവില്ലിയേഴ്‌സ്, വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, കെയ്ല്‍ ജാമിസണ്‍, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യൂസ്വേന്ദ്ര ചാഹല്‍.