കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സിന്‍റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റേയും പേരാണ് സെവാഗ് പറയുന്നത്

ദുബൈ: ഒരിടവേളയ്‌ക്ക് ശേഷം ഐപിഎല്‍ പൂരത്തിലേക്ക് വീണ്ടും ക്രിക്കറ്റ് ലോകം ഉണരുകയാണ്. പതിനാലാം സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ക്ക് ഇന്ന് യുഎഇയില്‍ തുടക്കമാകും. മുംബൈ ഇന്ത്യൻസ് വൈകിട്ട് ഏഴരയ്‌ക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഐപിഎല്‍ ആവേശം മുറുകുമ്പോള്‍ ഇത്തവണത്തെ ഫേവറേറ്റിനെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. 

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യന്‍സിന്‍റെയും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റേയും പേരാണ് സെവാഗ് പറയുന്നത്. 'ഡല്‍ഹിയും മുംബൈയും വീണ്ടും ഫേവറേറ്റുകളാകും എന്നാണ് തോന്നുന്നത്. അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണ് കിരീട സാധ്യതയില്‍ ഒരുപടി മുന്നില്‍. ഒരു ടീമിനെ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ അത് മുംബൈയായിരിക്കും' എന്നുമാണ് വീരു വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞത്. 

രോഹിത് ശര്‍മ്മ നയിക്കുന്ന മുംബൈ ഏഴ് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി നിലവില്‍ നാലാം സ്ഥാനക്കാരാണ്. അതേസമയം എട്ട് മത്സരങ്ങളില്‍ 12 പോയിന്‍റോടെ തലപ്പത്താണ് ഡല്‍ഹിയുടെ സ്ഥാനം. 

നാല് താരങ്ങള്‍ ശ്രദ്ധേയം 

പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍, രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷന്‍, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ എന്നിവരുടെ പ്രകടനം ഉറ്റുനോക്കുന്നതായും സെവാഗ് വ്യക്തമാക്കി. ദേവ്ദത്ത് പടിക്കലിനെ ടി20 ലോകകപ്പിലേക്ക് തിരഞ്ഞെടുക്കാന്‍ സാധ്യതയേറെയാണ് എന്നും സെവാഗ് പറഞ്ഞു.

വേണ്ടത് മൂന്ന് സിക്‌സ് മാത്രം; ചെന്നൈയ്‌ക്കെതിരെ ഇന്നിറിങ്ങുമ്പോള്‍ റെക്കോഡിനരികെ രോഹിത് ശര്‍മ

ധോണി ഉപദേഷ്ടാവ്, രോഹിത് ഭാവി ക്യാപ്റ്റന്‍; നേര്‍ക്കുനേര്‍ വരുമ്പോള്‍ രണ്ട് പേരുടേയും ലക്ഷ്യം ഐപിഎല്‍ കിരീടം

'അവന് ടി20 ലോകകപ്പ് ടീമില്‍ കയറാന്‍ കഴിഞ്ഞേക്കും'; സഞ്ജു ഉള്‍പ്പെടെ ഐപിഎല്ലിലെ ഇഷ്ടതാരങ്ങളുടെ കുറിച്ച് സെവാഗ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona