Asianet News MalayalamAsianet News Malayalam

ഐപിഎല്‍ 2021: 'ഗാംഗുലി കരിയറിലുണ്ടാക്കിയ സ്വാധീനം വലുതാണ്'; കാരണം വ്യക്തമാക്കി വെങ്കടേഷ് അയ്യര്‍

ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) 27 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) 30 പന്തില്‍ 53 റണ്‍സും താരം സ്വന്തമാക്കി.

IPL 2021Venkatesh Iyer says how Sourav Ganguly played a role in his career
Author
Abu Dhabi - United Arab Emirates, First Published Sep 24, 2021, 12:45 PM IST

അബുദാബി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ (Kolkata Knight Riders) പുതിയ കണ്ടുപിടുത്തമാണ് വെങ്കടേഷ് അയ്യര്‍. രണ്ട് ഐപിഎല്‍ (IPL 2021) മത്സരങ്ങള്‍ മാത്രമാണ് അയ്യര്‍ കളിച്ചത്. ഈ രണ്ട് മത്സരങ്ങളിലും നിര്‍ണായക സ്വാധീനം ചെലുത്താന്‍ അയ്യര്‍ക്കായി. ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ (Royal Challengers Bangalore) 27 പന്തില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ (Mumbai Indians) 30 പന്തില്‍ 53 റണ്‍സും താരം സ്വന്തമാക്കി. നാല് ബൗണ്ടറിയും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്‌സ്.

ഐപിഎല്‍ 2021: 'ഒരാളെ പുറത്താക്കാന്‍ മാത്രമാണ് എന്തെങ്കിലും പദ്ധതിയിട്ടത്'; താരത്തിന്റെ പേര് പറഞ്ഞ ഗംഭീര്‍

മത്സരത്തിന് ശേഷം അയ്യര്‍ തന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിച്ചിരുന്നു. തന്റെ ക്രിക്കറ്റ് കരിയറില്‍ മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി (Sourav Ganguly) എത്രത്തോളം സ്വാധീനം ചെലുത്തിയെന്നും അയ്യര്‍ പറയുന്നുണ്ട്. അയ്യരുടെ വാക്കുകള്‍... ''എന്റെ ആഗ്രഹമായിരുന്നു കൊല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കുകയെന്നത്. കാരണം തുടക്കകാലത്ത് ടീമിന്റെ ക്യാപ്റ്റന്‍ ഗാംഗുലിയായിരുന്നു. കോല്‍ക്കത്തയ്ക്ക് വേണ്ടി കളിക്കാന്‍ കഴിയുന്നത് സ്വപ്‌നനേട്ടമായിട്ടാണ് ഞാന്‍ കാണുന്നത്. 

ഐപിഎല്‍ 2021: ഇന്ത്യക്കൊപ്പം അവന്റെ മികച്ച പ്രകടനങ്ങള്‍ വരാനിരിക്കുന്നതേയുള്ളു; യുവതാരത്തെ പുകഴ്ത്തി മോര്‍ഗന്‍

എനിക്ക് ഒരുപാട് സമ്മാനങ്ങള്‍ ലഭിക്കുന്നു. വലിയ സ്വീകരണം ലഭിക്കുന്നു. അതിലുപരി ഞാനൊരു ഗാംഗുലി ആരാധകനാണ്. ഗാംഗുലിയെ പോലെ ഇടങ്കയ്യനാണ് ഞാനും. അദ്ദേഹത്തെ അനുകരിക്കാന്‍ ഞാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നേരിട്ടല്ലെങ്കില്‍ പോലും എന്റെ കരിയറില്‍ അദ്ദേഹത്തിന് വലിയ സ്വാധീനം ചെലുത്താനായിട്ടുണ്ട്.'' ഇന്നലെ മുംബൈക്കെതിരായ മത്സരത്തിന് ശേഷം നടന്ന പ്രത്യേക വീഡിയോയില്‍ അയ്യര്‍ രാഹുല്‍ ത്രിപാഠിയോട് (Rahul Tripathi)യോട് പറഞ്ഞു.്

ഐപിഎല്‍ 2021: സഞ്ജുവിന് പിന്നാലെ മോര്‍ഗനും മാച്ച് റഫറിയുടെ പിടി! ഇത്തവണ കുറച്ചു കടുത്തുപോയി

ഇന്ത്യയില്‍ നടന്ന ആദ്യപാദ മത്സരങ്ങളില്‍ അയ്യര്‍ കൊല്‍ക്കത്തയ്ക്കായി കളിച്ചിരുന്നില്ല. ഇന്നലെ സഹഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ നേരത്തെ മടങ്ങിയെങ്കിലും സമ്മര്‍ദ്ദമില്ലാതെ കഴിച്ച അയ്യര്‍ കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ ഒരുക്കുന്നതില്‍ വലിയ പങ്കുവഹിച്ചു.

Follow Us:
Download App:
  • android
  • ios