Asianet News MalayalamAsianet News Malayalam

ആദ്യ ഫൈനലിസ്റ്റാവാന്‍ പാണ്ഡ്യയും ധോണിയും നേര്‍ക്കുനേര്‍; ടോസ് ടൈറ്റന്‍സിന്, ടീമില്‍ മാറ്റം

ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍ തുടങ്ങുക

IPL 2023 GT vs CSK Qualifier 1 Toss Gujarat Titans opt to bowl jje
Author
First Published May 23, 2023, 7:06 PM IST | Last Updated May 23, 2023, 7:16 PM IST

ചെന്നൈ: കലാശപ്പോരിന് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സോ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സോ ആദ്യം യോഗ്യത നേടും? ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ ക്വാളിഫയറിന് അല്‍പസമയത്തിനകം തുടക്കമാകും. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് പാണ്ഡ്യപ്പട ഇറങ്ങുന്നത്. പേസര്‍ യഷ് ദയാലിന് പകരം ദര്‍ശന്‍ നാല്‍കാണ്ഡെ ടീമിലെത്തി. സിഎസ്‌കെയില്‍ മാറ്റങ്ങളൊന്നുമില്ല. ചെന്നൈക്കായി റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ സഖ്യം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. 

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദാസുന്‍ ശനക, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, ദര്‍ശന്‍ നാല്‍കാണ്ഡെ, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റുതുരാജ് ഗെയ്‌ക്‌വാദ്, ദേവോണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി(ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്‌പാണ്ഡെ, മഹീഷ് തീക്‌ഷന. 

ചെപ്പോക്കില്‍ വൈകിട്ട് ഏഴരയ്‌ക്കാണ് ഗുജറാത്ത് ടൈറ്റന്‍സ്-ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യ ക്വാളിഫയര്‍ തുടങ്ങുക. ഇന്ന് ചെപ്പോക്കില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. തോല്‍ക്കുന്നവര്‍ക്ക് രണ്ടാം ക്വാളിഫയറെന്ന നോക്കൗട്ട് കടമ്പ കൂടി കടക്കേണ്ടി വരും. അതിനാല്‍ ആദ്യ അവസരത്തില്‍ തന്നെ ജയിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സിന്‍റെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും ലക്ഷ്യം. സീസണിലെ ഏറ്റവും സന്തുലിതമായ ടീമായ ഗുജറാത്ത് ടൈറ്റന്‍സ് നിലവിലെ ചാമ്പ്യന്‍മാരും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാല് തവണ ഐപിഎല്‍ കിരീടം ഉയര്‍ത്തിയവരുമാണ്. 

Read more: ഷമിയും ഗില്ലും അല്ല; ഗുജറാത്തിന്‍റെ ട്രംപ് കാര്‍ഡിന്‍റെ പേരുമായി സെവാഗ്, ആള്‍ വിദേശി!

Latest Videos
Follow Us:
Download App:
  • android
  • ios