Asianet News MalayalamAsianet News Malayalam

ഐപിഎല്ലില്‍ ഇന്ന് വമ്പന്‍ പോര്, മുംബൈ ഇന്ന് ഗുജറാത്തിനെതിരെ; അര്‍ജ്ജുന്‍ പുറത്തായേക്കും

രോഹിത് ശര്‍മ്മയും പഴയ ശിഷ്യൻ ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്. പൊരുതിയാണ് തോറ്റതെന്ന് പറഞ്ഞ് ആശ്വസിക്കാമെങ്കിലും ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.

IPL 2023 Gujarat Titans vs Mumbai Indians Match Preview gkc
Author
First Published Apr 25, 2023, 9:10 AM IST

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. വിജയവഴിയിൽ തിരിച്ചെത്താനാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നതെങ്കില്‍ വമ്പൻ ജയത്തോടെ പോയിന്‍റ് ടേബിളിൽ മുന്നിലെത്താനാണ് നിലവിലെ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് ഇറങ്ങുന്നത്.

രോഹിത് ശര്‍മ്മയും പഴയ ശിഷ്യൻ ഹര്‍ദിക് പാണ്ഡ്യയും നേര്‍ക്കുനേര്‍ വരുന്നു എന്നതും ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നു.തുടര്‍ജയങ്ങളുമായി മുന്നേറുമ്പോഴാണ് പഞ്ചാബിനോട് മുംബൈ തോറ്റത്. പൊരുതിയാണ് തോറ്റതെന്ന് പറഞ്ഞ് ആശ്വസിക്കാമെങ്കിലും ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് അതിലേക്ക് വഴിവച്ചത്.

ജസ്പ്രീത് ബുമ്രയുടെ അഭാവം നികത്താൻ ജോഫ്ര ആര്‍ച്ചര്‍ക്കാവുന്നില്ല. കഴിഞ്ഞ മത്സരത്തില്‍ പഞ്ചാബിനോട് ഒരോവറില്‍ 31 റണ്‍സ് വഴങ്ങിയ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറെ പ്ലേയിംഗ് ഇലവനില്‍ നിലനിര്‍ത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അര്‍ജ്ജുനൊപ്പം മറ്റ് ബൗളര്‍മാരും അടിവാങ്ങുന്നതില്‍ മോശമായിരുന്നില്ല. അര്‍ജ്ജുന്‍ ഒരോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 25 റണ്‍സ് വഴങ്ങിയിരുന്നു.

ചാപ്‌മാന് സെഞ്ചുറി; പാക്കിസ്ഥാനെതിരായ അഞ്ചാം ടി20യില്‍ ന്യൂസിലന്‍ഡിന് ആവേശജയം

മറ്റ് പേസര്‍മാരും കണക്കിന് തല്ല് വാങ്ങിക്കൂട്ടുന്നു. രോഹിത്, ഇഷാൻ കിഷൻ, കാമറൂണ്‍ ഗ്രീൻ, സൂര്യ കുമാര്‍ യാദവ്, ടിം ഡേവിഡ്, തിലക് വര്‍മ്മ എന്നിവരടങ്ങിയ ബാറ്റിംഗ് നിര തരക്കേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. മറുവശത്ത് ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കീഴിൽ സുസജ്ജമാണ് ഗുജറാത്ത്. ഇടയ്ക്കൊന്ന് പതറിയെങ്കിലും ടീം ഗംഭീരമായി തിരിച്ചുവന്നു. ലഖ്നൗവിനെതിരെ 135 എന്ന കുറഞ്ഞ സ്കോര്‍ പോലും പ്രതിരോധിക്കാനായെന്നത് ചാംപ്യൻ ടീമിന്‍റെ ശക്തി കാണിച്ച് തരുന്നു.

ശുഭ്മാൻ ഗിൽ നേതൃത്വം നൽകുന്ന ബാറ്റിംഗ് നിരയും , ഷമിയുടെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ഹര്‍ദികിനെ പോലുള്ള കിടിലൻ ഓൾ റൗണ്ടര്‍മാര്‍ കൂടി ചേരുമ്പോൾ കിരീടം നിലനിര്‍ത്തുക വലിയ പാടുള്ള കാര്യമല്ലെന്ന് ഗുജറാത്ത് തെളിയിക്കുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios