Asianet News MalayalamAsianet News Malayalam

തണുത്ത ചിന്നസ്വാമിയെ ചൂടാക്കി കോലി-ഫാഫ് വെടിക്കെട്ട്; ആര്‍സിബിക്ക് മിന്നല്‍ തുടക്കം

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു

IPL 2023 RCB vs GT Virat Kohli Faf du Plessis gave Royal Challengers Bangalore stunning start jje
Author
First Published May 21, 2023, 8:52 PM IST

ബെംഗളൂരു: ഐപിഎല്‍ പതിനാറാം സീസണില്‍ കനത്ത മഴയ്‌ക്ക് ശേഷം ചിന്നസ്വാമി സ്റ്റേഡിയത്തെ ചൂടുപിടിപ്പിച്ച് ആര്‍സിബി വെടിക്കെട്ട്. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ 62 റണ്‍സിലെത്തി. കോലി 22 പന്തില്‍ 36* ഉം ഫാഫ് 14 പന്തില്‍ 25* ഉം റണ്‍സുമായാണ് ക്രീസില്‍ നില്‍ക്കുന്നത്. 

മത്സരത്തില്‍ ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിംഗ് തെര‌ഞ്ഞെടുക്കുകയായിരുന്നു. പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ് കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഫാഫ് ഡുപ്ലസിസിന്‍റെ ആര്‍സിബിയില്‍ കരണ്‍ ശര്‍മ്മയ്‌ക്ക് പകരം ഹിമാന്‍ഷു ശര്‍മ്മ ടീമിലെത്തി. മഴ കാരണം ഒരു മണിക്കൂറിലധികം വൈകിയാണ് മത്സരം ആരംഭിച്ചത് എങ്കിലും 20 ഓവര്‍ വീതമുള്ള കളി തന്നെയാണ് നിശ്ചയിച്ചിരിക്കുന്നത്. ടൈറ്റന്‍സിനെതിരെ ജയിച്ചാല്‍ മാത്രമേ ആര്‍സിബിയുടെ പ്ലേ ഓഫ് സ്വപ്‌നങ്ങള്‍ പൂവണിയുകയുള്ളൂ. ഇന്ന് ആര്‍സിബി പരാജയപ്പെട്ടാല്‍ മുംബൈ ഇന്ത്യന്‍സ് ആദ്യ നാലിലെത്തും. 

പ്ലേയിംഗ് ഇലവനുകള്‍

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്‌മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ദാസുന്‍ ശനക, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, മോഹിത് ശര്‍മ്മ, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, യഷ് ദയാല്‍. 

സബ്സ്റ്റിറ്റ്യൂട്ട്സ്: വിജയ് ശങ്കര്‍, കെ എസ് ഭരത്, ശിവം മാവി, സായ് കിഷോര്‍, അഭിനവ് മനോഹര്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, മൈക്കല്‍ ബ്രേസ്‌വെല്‍, അനൂജ് റാവത്ത്, ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹര്‍ഷല്‍ പട്ടേല്‍, വെയ്‌ന്‍ പാര്‍നല്‍, മുഹമ്മദ് സിറാജ്, വിജയകുമാര്‍ വൈശാഖ്. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ഹിമാന്‍ഷു ശര്‍മ്മ, എസ് പ്രഭുദേശായി, ഫിന്‍ അലന്‍, സോനു യാദവ്, ആകാശ് ദീപ്. 

Read more: കിംഗ് പലരും കാണും, ക്യാപ്റ്റന്‍ കിംഗ് രോഹിത് തന്നെ; വാംഖഡെയില്‍ ഇരട്ട റെക്കോര്‍ഡ്

Follow Us:
Download App:
  • android
  • ios