ദുബായ്: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആര്‍ച്ചര്‍ കൊടുങ്കാറ്റില്‍ മുന്‍നിര തകര്‍ന്ന് ഡല്‍ഹി കാപിറ്റല്‍സ്. ആദ്യ പന്തില്‍ വിക്കറ്റ് വീഴ്‌ത്തി തുടങ്ങിയ ജോഫ്ര ആര്‍ച്ചറിന് മുന്നില്‍ വിറച്ച ഡല്‍ഹി പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 47-2 എന്ന നിലയിലാണ്. ശിഖര്‍ ധവാനും(30*), നായകന്‍ ശ്രേയസ് അയ്യരുമാണ്(10*) ക്രീസില്‍. ആര്‍ച്ചര്‍ക്കാണ് രണ്ട് വിക്കറ്റും. 


ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്. വണ്‍‌ഡൗണായി എത്തിയത് അജിങ്ക്യ രഹാനെ. ഉനദ്‌ഘട്ട് എറിഞ്ഞ രണ്ടാം ഓവറില്‍ ഏഴ് റണ്‍സുമായി ധവാനും രഹാനെയും പ്രതിരോധിച്ചു. ആര്‍ച്ചര്‍ വീണ്ടും പന്തെടുത്തപ്പോള്‍ മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ രഹാനെ ഉത്തപ്പയുടെ കൈകളിലെത്തി. രഹാനെ നേടിയത് ഒന്‍പത് പന്തില്‍ രണ്ട് റണ്‍സ് മാത്രം. ഇതോടെ ധവാനും അയ്യരും വലിയ സാഹസികതകളില്ലാതെ പവര്‍പ്ലേ പൂര്‍ത്തിയാക്കുകയായിരുന്നു. 

ഡല്‍ഹി ഇലവന്‍: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍(ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയിനിസ്, അലക്‌സ് ക്യാരി, അക്ഷാര്‍ പട്ടേല്‍, തുഷാര്‍ ദേശ്‌പാണ്ഡെ, രവിചന്ദ്ര അശ്വിന്‍, കാഗിസോ റബാഡ, അന്‍റിച്ച് നോര്‍ജെ

രാജസ്ഥാന്‍ ഇലവന്‍: ബെന്‍ സ്റ്റോക്‌സ്, ജോസ് ബട്‌ലര്‍, സ്റ്റീവ് സ്‌മിത്ത്(ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, ജയ്‌ദേവ് ഉനദ്‌ഘട്ട്, കാര്‍ത്തിക് ത്യാഗി

Powered by