ദുബായ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഓപ്പണര്‍മാരെ നഷ്ടമായി. 10 പന്തില്‍ എട്ട് റണ്‍സെടുത്ത ഫാഫ് ഡൂപ്ലെസിയെയും 18 പന്തില്‍ 14 റണ്‍സെടുത്ത ഷെയ്ന്‍ വാട്സണെയും പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദറാണ് ചെന്നൈക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചത്.

ബാംഗ്ലൂരിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ചെന്നൈ ഏഴോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് റണ്‍സുമായി ജഗദീശനും  നാല് റണ്‍സോടെ അംബാട്ടി റായുഡുവുമാണ് ക്രീസില്‍.

പവര്‍ പ്ലേയില്‍ പതിവുപോലെ ആഞ്ഞടിക്കാന്‍ വാട്സണും ഡൂപ്ലെസിക്കുമായില്ല. ക്രിസ് മോറിസ് എറിഞ്ഞ ആദ്യ ഓവറില്‍ നാലു റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. സെയ്നിയുടെ രണ്ടാം ഓവറില്‍ രണ്ട് റണ്‍സ് മാത്രം പിറന്നപ്പോള്‍ ഉദാനയുടെ മൂന്നാം ഓവറില്‍ ചെന്നൈ ഏഴ് റണ്‍സടിച്ചു.

നാലാം ഓവറില്‍ ഡൂപ്ലെസിയെ ക്രിസ് മോറിസിന്‍റെ കൈകളിലെത്തിച്ച് വാഷിംഗ്ടണ്‍ സുന്ദര്‍ ചെന്നൈക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചു. തന്‍റെ രണ്ടാം ഓവറില്‍ വാട്സണെ ക്ലീന്‍ ബൗള്‍ഡാക്കി സുന്ദര്‍ ചെന്നൈയെ പ്രതിരോധത്തിലാക്കുകയും ചെയ്തു.

Powered by