അബുദാബി: ഐപിഎല്‍ രണ്ടാം പ്ലേ ഓഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. മുംബൈക്കെതിരെ ആദ്യ പ്ലേ ഓഫ് തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇന്നിറങ്ങുന്നത്.

കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഷെമ്രോണ്‍ ഹെറ്റ്മെയറും പ്രവീണ്‍ ദുബെയും  ഡല്‍ഹി ടീമിലെത്തി. ഡാനിയേല്‍ സാംസിന് പകരമാണ് ഹെറ്റ്മെയര്‍ ഡല്‍ഹി ടീമിലെത്തിയത്. പൃഥ്വി ഷാക്ക് പകരമാണ് പ്രവീണ്‍ ദുബെ അന്തിമ ഇളവനിലെത്തിയത്.

ബാംഗ്ലൂരിനെതിരായ എലിമിനേറ്റര്‍ ജയിച്ച ടീമില്‍ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് ഹൈദരാബാദ് ഇന്നിറങ്ങുന്നത്. ഇന്ന് ജയിക്കുന്ന ടീം ചൊവ്വാഴ്ച  നടക്കുന്ന ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

Delhi Capitals (Playing XI): Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Rishabh Pant(w), Shimron Hetmyer, Marcus Stoinis, Axar Patel, Ravichandran Ashwin, Praveen Dubey, Kagiso Rabada, Anrich Nortje.

Sunrisers Hyderabad (Playing XI): David Warner(c), Shreevats Goswami(w), Manish Pandey, Kane Williamson, Priyam Garg, Jason Holder, Abdul Samad, Rashid Khan, Shahbaz Nadeem, Sandeep Sharma, T Natarajan.