അബുദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ടോസ് നേടിയ ഡല്‍ഹി ക്യാപിറ്റല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഒന്നാം സ്ഥാനത്തെത്താന്‍ മുംബൈയും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ഡല്‍ഹിയും പോരാട്ടത്തിനിറങ്ങുമ്പോള്‍ പോരാട്ടം ആവേശകരമാകും.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് മുംബൈ ഇന്നിറങ്ങുന്നത്.  കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. യുവതാരം ഋഷഭ് പന്തും കഴിഞ്ഞ മത്സരത്തിലെ ബാറ്റിംഗ് ഹീറോ ആയ ഹെറ്റ്മെയറും ഡല്‍ഹി ടീമിലില്ല.

റിഷഫ് പന്തിന് പകരം ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ഡല്‍ഹി ടീമിലെത്തിയപ്പോള്‍ ഹെറ്റ്മെയര്‍ക്ക് പകരം അജിങ്ക്യാ രഹാനെ ഡല്‍ഹി ടീമിലെത്തി.

Delhi Capitals (Playing XI): Prithvi Shaw, Shikhar Dhawan, Ajinkya Rahane, Shreyas Iyer(c), Alex Carey(w), Marcus Stoinis, Axar Patel, Harshal Patel, Ravichandran Ashwin, Kagiso Rabada, Anrich Nortje.

Mumbai Indians (Playing XI): Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Ishan Kishan, Hardik Pandya, Kieron Pollard, Krunal Pandya, James Pattinson, Rahul Chahar, Trent Boult, Jasprit Bumrah.