Asianet News MalayalamAsianet News Malayalam

ഒറ്റയേറില്‍ മൂന്ന് റെക്കോര്‍ഡ്, ഐപിഎല്‍ ഇതിഹാസങ്ങളെ പിന്നിലാക്കി റബാദ

ഏറ്റവും കുറച്ച് പന്തുകളില്‍ 50 വിക്കറ്റ് തികക്കുന്ന റെക്കോര്‍ഡും റബാദയുടെ പേരിലാണ്.ഐപിഎല്ലില്‍ എറിഞ്ഞ 616-ാമത് പന്തിലാണ് റബാദയുടെ 50 വിക്കറ്റ് നേട്ടം.

IPL2020 Kagiso Rabada creates IPL record, overtakes Sunil Narine and Lasith Malinga
Author
Sharjah - United Arab Emirates, First Published Oct 17, 2020, 10:24 PM IST

ഷാര്‍ജ: ഈ ഐപിഎല്ലിലെ ഏറ്റവും മൂല്യമേറിയ താരങ്ങളില്‍ മുന്‍നിരയിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം കാഗിസോ റബാദയുടെ സ്ഥാനം. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 19 വിക്കറ്റ് വീഴ്ത്തിയ റബാദ പര്‍പ്പിള്‍ ക്യാപ്പ് ഇതുവരെ ആര്‍ക്കും വിട്ടുകൊടുത്തിട്ടുമില്ല. ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജഡേജ പുതിയ ഐപിഎല്‍ റെക്കോര്‍ഡിട്ടു.

IPL2020 Kagiso Rabada creates IPL record, overtakes Sunil Narine and Lasith Malingaഐപിഎല്ലില്‍ അതിവേഗം 50 വിക്കറ്റ് തികക്കുന്ന ബൗളറെന്ന നേട്ടമാണ് റബാദ സ്വന്തം പേരിലാക്കിയത്. ഐപിഎല്ലില്‍ 27 കളികളില്‍ നിന്നാണ് റബാദ 50 വിക്കറ്റ് തികച്ചത്. 32 മത്സരങ്ങളില്‍ 50 വിക്കറ്റ് തികച്ചിട്ടുള്ള സുനില്‍ നരെനെയാണ് റബാദ ഇന്ന് ബഹുദൂരം പിന്നിലാക്കിയത്.

ഏറ്റവും കുറച്ച് പന്തുകളില്‍ 50 വിക്കറ്റ് തികക്കുന്ന റെക്കോര്‍ഡും റബാദയുടെ പേരിലാണ്.ഐപിഎല്ലില്‍ എറിഞ്ഞ 616-ാമത് പന്തിലാണ് റബാദയുടെ 50 വിക്കറ്റ് നേട്ടം. 749 പന്തുകളില്‍ 50 വിക്കറ്റ് തികച്ച ലസിത് മലിംഗയെ ആണ് റബാദ ഇക്കാര്യത്തില്‍  പിന്നിലാക്കിയത്. 33 മത്സരങ്ങളില്‍ നിന്നാണ് മലിംഗ ഐപിഎല്ലില്‍ 50 വിക്കറ്റ് തികച്ചത്. ഇമ്രാന്‍ താഹിര്‍(35), മിച്ചല്‍ മിക്‌ലെനാഗ്നന്‍(36) എന്നിവരാണ്

IPL2020 Kagiso Rabada creates IPL record, overtakes Sunil Narine and Lasith Malingaദക്ഷിണാഫ്രിക്കന്‍ ടീമില്‍ തന്‍റെ നായകനായ ഫാഫ് ഡൂപ്ലെസിയുടെ വിക്കറ്റ് വീഴ്ത്തിയാണ് റബാദ 50 വിക്കറ്റ് തികച്ചത് എന്നത് മറ്റൊരു കൗതുകം. ഇന്നും ഒരു വിക്കറ്റെടുത്തതോടെ ഐപിഎല്ലില്‍ തുടര്‍ച്ചയായി 23 മത്സരങ്ങളില്‍ ഒരു വിക്കറ്റെങ്കിലും വീഴ്ത്തുന്ന ബൗളറെന്ന അപൂര്‍വ റെക്കോര്‍ഡും റബാദ സ്വന്തമാക്കി.

2017ലാണ് ഐപിഎല്ലില്‍ റബാദ അരങ്ങേറിയത്. ആദ്യ സീസണില്‍ ആറ് വിക്കറ്റ് മാത്രം വീഴ്ത്തിയ റബാദക്ക് 2018ല്‍ പരിക്ക് കാരണം സീസണ്‍ നഷ്ടമായി. കഴിഞ്ഞ സീസണില്‍ 25 വികറ്റുമായി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തായിരുന്നു റബാദ.

Follow Us:
Download App:
  • android
  • ios