Asianet News MalayalamAsianet News Malayalam

തകര്‍ത്തടിച്ച് മുംബൈ; രാജസ്ഥാന് കൂറ്റന്‍ വിജയലക്ഷ്യം

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-ക്വിന്‍റണ്‍ ഡീകോക്ക് സഖ്യം 4.5 ഓവറില്‍ 49 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.

IPL2020 Mumbai Indians vs Rajastan Royals Live Update Mumbai set 194 target for Rajastan Royals
Author
Abu Dhabi - United Arab Emirates, First Published Oct 6, 2020, 9:32 PM IST

അുബാദാബി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 194 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെ അര്‍ധസെഞ്ചുറി മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്. 47 പന്തില്‍ 79 റണ്‍സെടുത്ത സൂര്യുകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍.

ഓപ്പണിംഗ് വിക്കറ്റില്‍ രോഹിത് ശര്‍മ-ക്വിന്‍റണ്‍ ഡീകോക്ക് സഖ്യം 4.5 ഓവറില്‍ 49 റണ്‍സടിച്ച് മുംബൈക്ക് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ച അണ്ടര്‍ 19 ലോകകപ്പ് താരം കാര്‍ത്തിക് ത്യാഗിയാണ് ഡീകോക്കിനെ(15 പന്തില്‍ 23) മുംബൈയുടെ ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിച്ചത്.

ഡീകോക്ക് പുറത്തായശേഷം രോഹിത് അടിച്ചുതകര്‍ത്തെങ്കിലും ഒമ്പതാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രോഹിത്തിനെയും(23 പന്തില്‍ 35), ഇഷാന്‍ കിഷനെയും(0) മടക്കി ശ്രേയസ് ഗോപാല്‍ രാജസ്ഥാനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.

എന്നാല്‍ അവസാന ഓവറുകളില്‍ സൂര്യകുമാര്‍ യാദവും ഹര്‍ദ്ദിക് പാണ്ഡ്യയും)19 പന്തില്‍ 30 നോട്ടൗട്ട്) ചേര്‍ന്ന് മുംബൈയെ 193ല്‍ എത്തിച്ചു. അവസാന അഞ്ചോവറില്‍ 68 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. രാജസ്ഥാനുവേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റെടുത്തപ്പോള്‍ ആര്‍ച്ചറും ത്യാഗിയും ഓരോ വിക്കറ്റെടുത്തു.

കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മുംബൈ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. എന്നാല്‍ രാജസ്ഥാന്‍ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ജയദേവ് ഉനദ്ഘട്ടിന് പകരം അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കായി തിളങ്ങിയ വലംകൈയന്‍ പേസര്‍ കാര്‍ത്തിക് ത്യാഗി ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും അങ്കിത് രജ്‌പുത്തും അന്തിമ ഇലവനിലെത്തി.

Follow Us:
Download App:
  • android
  • ios