ദുബായ്: ഐപിഎല്ലിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടിയാണ് തുടക്കത്തില്‍ തന്നെ കിട്ടിയത്. അവരുടെ സ്റ്റാര്‍ പേസര്‍ ലസിത് മലിംഗ വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന്് ഐപിഎല്ലില്‍ നിന്ന് പിന്മാറി. കഴിഞ്ഞ വര്‍ഷം മുംബൈയെ ചാംപ്യന്മാരാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച താരമാണ് മലിംഗ. അദ്ദേഹം പിന്മാറിയതോടെ ബൗളിംഗ് വകുപ്പിനെ നയിക്കേണ്ട ചുമതല ജസ്പ്രീത് ബൂമ്രയ്ക്കായി.

ലോകത്തെ ഏറ്റവും മികച്ച ടി20 ബൗളര്‍ക്കൊപ്പം കളിക്കാന്‍ കാത്തിരിക്കുകയാണെന്നാണ് പാറ്റിന്‍സണ്‍ ബൂമ്രയെ കുറിച്ച് പറഞ്ഞത്... ''നിലവില്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറാണ് ബൂമ്ര. അത്തരമൊരു താരത്തിനൊപ്പം കളിക്കുന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുന്നു. 

അതുപോലെതന്നെ ബോള്‍ട്ടും ലോകോത്തര താരമാണ് ബോള്‍ട്ട്. ഇരുവര്‍ക്കുമൊപ്പം പന്തെറിയാന്‍ സാധിക്കുന്നത് വലിയ അനുഭവമായിരിക്കും. യുഎഇയില്‍ ഞാന്‍ മുമ്പ് പന്തെറിഞ്ഞിട്ടുണ്ട്. ആ പരിചയം എനിക്ക് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.'' പാറ്റിന്‍സണ്‍ പറഞ്ഞു.