മത്സരശേഷം കൊല്‍ക്കത്ത താരം ഡേവിഡ് വീസ് പറഞ്ഞത് ഹോം ഗ്രൗണ്ടില്‍ എതിരാളികള്‍ക്ക് ഇത്രയും പിന്തുണ ലഭിക്കുമ്പോള്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു. മത്സരശേഷം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടിയും രസകരമായിരുന്നു.

കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് എവിടെക്കളിച്ചാലും ഹോം ടീമിനെക്കാള്‍ ആരാധക പിന്തുണയാണ് ലഭിക്കുന്നത്. അതിന് ഒറ്റ കാരണമെ ഉള്ളൂ. നായകന്‍ എം എസ് ധോണിയുടെ സാന്നിധ്യം.. മുംബൈയിലും ബാംഗ്ലൂരും ഇന്നലെ കൊല്‍ക്കത്തയിലുമെല്ലാം ധോണിക്കായി ആര്‍ത്തുവിളിക്കാനും സ്റ്റേഡിയം മഞ്ഞക്കടലാക്കാനും ആയിരങ്ങളാണ് എത്തിയത്.

മത്സരശേഷം കൊല്‍ക്കത്ത താരം ഡേവിഡ് വീസ് പറഞ്ഞത് ഹോം ഗ്രൗണ്ടില്‍ എതിരാളികള്‍ക്ക് ഇത്രയും പിന്തുണ ലഭിക്കുമ്പോള്‍ എന്ത് ചെയ്യാനാണ് എന്നായിരുന്നു. മത്സരശേഷം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ആരാധക പിന്തുണയെക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി നല്‍കിയ മറുപടിയും രസകരമായിരുന്നു. അവര്‍ എനിക്ക് യാത്രയയപ്പ് നല്‍കുകയാണെന്ന് തോന്നുന്നുവെന്നായിരുന്നു സമ്മാനദാനച്ചടങ്ങില്‍ ധോണി പറഞ്ഞത്.

Scroll to load tweet…

കൊല്‍ക്കത്തയെ തകര്‍ത്ത് സീസണില്‍ 10 പോയന്‍റ് തികക്കുന്ന ആദ്യ ടീമായ ചെന്നൈ പോയന്‍റ് പട്ടികയിലും ഒന്നാം സ്ഥാനത്താണ്. മത്സരശേഷം കൊല്‍ക്കത്തയുടെ യുവതാരങ്ങളുമായും സീനിയര്‍ താരങ്ങളായ ആന്ദ്രെ റസല്‍, സുനില്‍ നരെയ്ന്‍ എന്നിവരുമായി സംഭാഷണത്തിലേര്‍പ്പെട്ട ധോണി യുവതാരങ്ങള്‍ക്ക് തന്‍റെ കൈയൊപ്പിട്ട ജേഴ്സിയും സമ്മാനിച്ചു. ഈഡനിലെ ഗ്രൗണ്ട് സ്റ്റാഫിനൊപ്പം നിന്ന് ചിത്രങ്ങളെടുക്കാനും ധോണി സമയം കണ്ടെത്തി.

Scroll to load tweet…

ചെന്നൈയില്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിച്ച് വിരമിക്കുകയാണ് തന്‍റെ ആഗ്രഹമെന്ന് കഴിഞ്ഞ സീസണില്‍ തന്നെ വ്യക്തമാക്കിയ ധോണിയുടെ ഐപിഎല്ലിലെ അവസാന സീസണായിരിക്കും ഇതാണെന്നാണ് വിലയിരുന്നത്. 41കാരനായ ധോണി അടുത്ത സീസണിലും ടീമിനായി കളിക്കുമെന്ന് ടീം അംഗങ്ങള്‍ സൂചന നല്‍കുന്നുണ്ടെങ്കിലും ഐപിഎല്ലില്‍ തുടരാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍.

Scroll to load tweet…