ഇന്ത്യയില്‍ നടന്ന ആദ്യഘട്ടം അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. 

ദുബായ്: ഐപിഎല്ലില്‍ എല്ലാകാലത്തും പതിയെ താളം കണ്ടെത്തുന്നതാണ് മുംബൈ ഇന്ത്യന്‍സിന്റെ രീതി. ഇത്തവണയും കാര്യങ്ങള്‍ക്ക് മാറ്റമില്ലായിരുന്നു. ഇന്ത്യയില്‍ നടന്ന ആദ്യഘട്ടം അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ അവര്‍ക്ക് എട്ട് പോയിന്റാണുള്ളത്. 

ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ആറ് താരങ്ങളെ അയച്ചതും മുംബൈയുടെ കരുത്ത് വ്യക്തമാക്കും. യുഎഇയിലെത്തുമ്പോള്‍ ടീമില്‍ അഴിച്ചുപണി വേണ്ടെന്നതും ഹാര്‍ദിക് പണ്ഡ്യ പന്തെടുക്കാന്‍ സാധ്യതയേറിയെന്നതും അനുകൂലഘടകങ്ങള്‍. 

ദക്ഷിണാഫ്രിക്കന്‍ നായകപദവി ഒഴിഞ്ഞ ശേഷം മികച്ച ഫോമിലുള്ള ക്വിന്റണ്‍ ഡി കോക്കും കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തടിച്ച കീറണ്‍ പൊള്ളാര്‍ഡും രോഹിത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കും. നാലാമത്തെ വിദേശതാരം ആരാകും എന്നതൊഴിച്ചാല്‍ ടീം തെരഞ്ഞെടുപ്പില്‍ കാര്യമായ തലവേദനകള്‍ ഇല്ല. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഹാര്‍ദിക് പാണ്ഡ്യ, ആഡം മില്‍നെ, ട്രന്റ് ബോള്‍ട്ട്, ജസ്പ്രിത് ബുമ്ര, രാഹുല്‍ ചാഹര്‍.