Asianet News MalayalamAsianet News Malayalam

വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് സ്മിത്തും സഞ്ജുവും; കൊല്‍ക്കത്തയ്‌ക്കെതിരെ രാജസ്ഥാന്‍ തകര്‍ന്നടിഞ്ഞു

ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സിന് ഒരു വിക്കറ്റുണ്ട്. 

 

Rajasthan lost two wickets vs Kolkata while chasing
Author
Dubai - United Arab Emirates, First Published Sep 30, 2020, 10:22 PM IST

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉയര്‍ത്തിയ 174 റണ്‍സ് പിന്തുടരാനിറങ്ങിയ രാജസ്ഥാന്‍ റോയല്‍സ് തകര്‍ന്നടിഞ്ഞു. ഏട്ട് ഓവറില്‍ 43റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. തകര്‍പ്പന്‍ ഫോമില്‍ കളിക്കുന്ന ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (ഏഴ് പന്തില്‍ മൂന്ന്), സഞ്ജു സാംസണ്‍ (9 പന്തില്‍ 8), ജോസ് ബട്‌ലര്‍ (15 പന്തില്‍ 21), റോബിന്‍ ഉത്തപ്പ (2), റിയാന്‍ പരഗ് (1) എന്നിവരാണ് പുറത്തായത്. ശിവം മാവി, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. പാറ്റ് കമ്മിന്‍സിന് ഒരു വിക്കറ്റുണ്ട്. 

ടോം കറന്‍ (1), രാഹുല്‍ തെവാട്ടിയ (1) എന്നിവരാണ് ക്രീസില്‍. രണ്ടാം ഓവറില്‍ തന്നെ രാജസ്ഥാന് ക്യാപ്റ്റനെ നഷ്ടമായി. കമ്മിന്‍സിനെതിരെ അനാവശ്യ ഷോട്ടിന് മുതിര്‍ന്ന സ്മിത്ത് വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിന് ക്യാച്ച് നല്‍കി. സഞ്ജുവാകട്ടെ ശിവം മാവിക്കെതിരെ ബൗണ്ടറി നേടാനുള്ള ശ്രമത്തില്‍ മിഡ് വിക്കറ്റില്‍ സുനില്‍ നരെയ്ന്‍ ക്യാച്ച് നല്‍കുകയായിരുന്നു. ബട്‌ലറാവട്ടെ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് ക്യാച്ച് നല്‍കി. ഉത്തപ്പയാവട്ടെ നാഗര്‍കോട്ടിക്കെതിരെ പുള്‍ ഷോട്ടിന് മുതിര്‍ന്നപ്പോള്‍ മാവിയുടെ കൈകളില്‍ ഒതുങ്ങി. നാഗര്‍കോട്ടിയെ സ്‌ക്വയര്‍ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ പരാഗ് ശുഭ്മാന്‍ ക്യാച്ച് നല്‍കി. 

നേരത്തെ ശുഭ്മാന്‍ ഗില്‍ (47), മോയിന്‍ മോര്‍ഗന്‍ (34), ആന്ദ്രേ റസ്സല്‍ (24), നിതീഷ് റാണ (22) എന്നിവരുടെ ഇന്നിങ്‌സാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജോഫ്ര ആര്‍ച്ചര്‍ രാജ്‌സഥാന് വേണ്ടി രണ്ട് വിക്കറ്റുകള്‍ നേടി. അങ്കിത് രജ്പൂത്, ജയദേവ് ഉനദ്ഘട്ട്, ടോം കറന്‍, രാഹുല്‍ തെവാട്ടിയ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.
 

Follow Us:
Download App:
  • android
  • ios