ബൗള്‍ ചെയ്യുന്നത് രാജ്യാന്തര ക്രിക്കറ്റിലെ എത്രവലിയ ബൗളറായാലും അവന് പ്രശ്നമല്ല. കാരണം അവന്‍ പന്തിനെ മാത്രമാണ് നോക്കുന്നത്, ബൗളറെ അല്ല. ബൗളറുടെ മികവോ നിലവാരമോ അവന് വിഷയമല്ല.

മുംബൈ: ഐപിഎല്ലില്‍ തോറ്റ് തുടങ്ങിയ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായി തിരിച്ചുവരവിന്‍റെ പാതയിലാണ്. മുംബൈയുടെ തിരിച്ചുവരവിന് ചുക്കാന്‍ പിടിക്കുന്നതാകട്ടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയോ സൂര്യകുമാര്‍ യാദവോ ജോഫ്ര ആര്‍ച്ചറോ ഒന്നുമല്ല. 20കാരനായ തിലക് വര്‍മയാണ്. ഈ സീസണില്‍ ആറ് കളികളില്‍ 214 റണ്‍സടിച്ച തിലക് വര്‍മ 158.52 പ്രഹശേഷിയില്‍ 53.50 ശരാശരിയും നിലനിര്‍ത്തിയാണ് മുംബൈയുടെ ടോപ് സ്കോററായത്. അഞ്ചാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയിട്ടും മുംബൈയുടെ ടോപ് സ്കോറാറായ തിലത് ഇതുവരെ 19 ഐപിഎല്‍ മത്സരങ്ങളില്‍ 139.50 പ്രഹരശേഷിയില്‍ 611 റണ്‍സടിച്ചിട്ടുണ്ട്.

മുംബൈ നിരയിലെ എണ്ണം പറഞ്ഞ കളിക്കാരനായ തിലക് വര്‍മ വൈകാതെ ഇന്ത്യക്കായി കളിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ കൂടിയായ രവി ശാസ്ത്രി. വൈകാതെ അവന്‍ സെലക്ടര്‍മാര്‍ക്ക് മുന്നിലെ വാതില്‍ പൊളിച്ച് ഇന്ത്യന്‍ ടീമിലെത്തും. കാരണം. അവന്‍റെ ബാറ്റിംഗിലെ പ്രത്യേകത തന്നെയാണ്. അവന്‍ ആദ്യ പത്ത് പന്തുകള്‍ നേരിടുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. റിസ്ക് എടുക്കാന്‍ അവന്‍ ഒരിക്കലും പേടിക്കുന്നില്ല. തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ഷോട്ടുളകള്‍ കളിക്കുന്നു. അതുപോലെ ആരാണ് പന്തെറിയുന്നത് എന്ന് നോക്കാതെയാണ് അവന്‍രെ ബാറ്റിംഗ്.

ബൗള്‍ ചെയ്യുന്നത് രാജ്യാന്തര ക്രിക്കറ്റിലെ എത്രവലിയ ബൗളറായാലും അവന് പ്രശ്നമല്ല. കാരണം അവന്‍ പന്തിനെ മാത്രമാണ് നോക്കുന്നത്, ബൗളറെ അല്ല. ബൗളറുടെ മികവോ നിലവാരമോ അവന് വിഷയമല്ല. തനിക്ക് മുന്നില്‍ വരുന്ന പന്തുകള്‍ മാത്രമെ അവന്‍ നോക്കുന്നുള്ളു. അവന്‍റെ ഷോട്ടുകളുടെ വൈവിധ്യവും ബാറ്റിംഗിനോടുള്ള സമീപനവും എടുത്തു പറയേണ്ടതാണ്. കഴിഞ്ഞ വര്‍ഷം തന്നെ പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്ത അവന്‍ ഈ വര്‍ഷം അത് ഒന്നുകൂടി തേച്ചുമിനുക്കിയിരിക്കുന്നു. ഓരോ കളി കഴിയുന്തോറും മെച്ചപ്പെടുന്ന കളിക്കാരെയാണ് ടീമിന് വേണ്ടതെന്നും രവി ശാസ്ത്രി പറഞ്ഞു.

സച്ചിന്‍റെ 'മരുഭൂമിയിലെ കൊടുങ്കാറ്റിന്' 25 വയസ്, സ്പെഷല്‍ കേക്ക് മുറിച്ച് ആഘോഷിച്ച് ബാറ്റിംഗ് ഇതിഹാസം

സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ജയിച്ചശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും തിലക് വര്‍മയുടെ പ്രകടനത്തെ പുകഴ്ത്തിയിരുന്നു. വൈകാതെ അവനെ മറ്റ് പല ടീമുകളിലും കാണാമമെന്ന രോഹിത്തിന്‍റെ പ്രസ്താവന തിലക് വൈകാതെ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നതിന്‍റെ സൂചനയാണെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു.