Asianet News MalayalamAsianet News Malayalam

ടീമിന്റെ ഔദ്യോഗിക ഭാഷ തെലുഗു, പ്രിയപ്പെട്ടത് ഗുജറാത്തി ഭക്ഷണം! സഞ്ജുവിന്റെ വഴിയേ അശ്വിനും; ട്വീറ്റ് വൈറല്‍

ആര്‍സിബി ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഗുജറാത്തിനെ നേരിടുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന് പ്രാര്‍ത്ഥിക്കുക മാത്രമെ വഴിയുള്ളൂ.

read ashwin hilarious tweet ahead of todays ipl matches saa
Author
First Published May 21, 2023, 2:54 PM IST

ജയ്പൂര്‍: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്ഥാനത്താണ്. നിലവില്‍ അഞ്ചാം സ്ഥാനത്താണ് രാജസ്ഥാന്‍. 14 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റാണ് ടീമിനുള്ളത്. രാജസ്ഥാന്‍ പ്ലേ ഓഫ് കളിക്കണമെങ്കില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കൂറ്റല്‍ തോല്‍വി തോല്‍ക്കണം. മാത്രമല്ല മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ അവസാന മത്സരത്തില്‍ പരാജയപ്പെടുകയും വേണം. 

ആര്‍സിബി ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് ഗുജറാത്തിനെ നേരിടുന്നത്. പ്ലേ ഓഫ് ഉറപ്പിച്ച ഗുജറാത്ത് പ്രധാനതാരങ്ങള്‍ക്ക് വിശ്രമം നല്‍കാന്‍ സാധ്യതയേറെയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന് പ്രാര്‍ത്ഥിക്കുക മാത്രമെ വഴിയുള്ളൂ.

ഇതിനിടെ രാജസ്ഥാന്‍ താരങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് തകര്‍ക്കുകയാണ്. ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ കഴിഞ്ഞി ദിവസം ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹല്‍, ഓപ്പണര്‍ ജോസ് ബട്ലര്‍ എന്നിവര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ അതിനുള്ള ക്യാപ്ഷനാണ് ഏറെ രസകരം. അതിങ്ങനെയാായിരുന്നു... ''യൂസി, ജോസേട്ടാ... കുറച്ച് നേരം ഇരുന്ന് നോക്കാം, ചിലപ്പൊ ബിരിയാണി കിട്ടിയാലോ ?'' എന്നായിരുന്നു പോസ്റ്റ്. അതിന് ബട്ലറുടെ കമന്റുവന്നു. ബിരിയാണി അല്ലെന്നും, ഡക്ക് പാന്‍കേക്കാണെന്നുമാണ് ബട്ലര്‍ കമന്റിട്ടത്. 

ഇപ്പോള്‍ അശ്വിനും സഞ്ജുവിന്റെ പാത പിന്തുടര്‍ന്നിരിക്കുകയാണ്. അശ്വിന്റെ രസകരമായ ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഗുജറാത്തി ഭക്ഷണമായിരിക്കണം നമ്മുടെ ഫേവറൈറ്റെന്നും ഇന്നത്തെ ദിവസം തെലുഗു ഭാഷ നമ്മുടെ ഔദ്യോഗിക ഭാഷ ആയിരിക്കണമെന്നും അശ്വിന്‍ പോസ്റ്റില്‍ പറയുന്നു. പോസ്റ്റ് വായിക്കാം... 

അവസാന മത്സരത്തില്‍ പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിനായിരുന്നു രാജസ്ഥാന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 19.4 ഓവറില്‍ ലക്ഷ്യം മറികടന്നു. 18.5 ഓവറില്‍ രാജസ്ഥാന് ജയിക്കാനായിരുന്നെങ്കില്‍ ആര്‍സിബിയെ മറികടന്ന് നാലാമത് എത്താമായിരുന്നു.

 

Follow Us:
Download App:
  • android
  • ios