അതിനിടെ ഫൈനലിനുള്ള ടിക്കറ്റിനെ കുറിച്ച് ആശങ്കകള്‍ ഏറെയായിരുന്നു. കഴിഞ്ഞ ദിവസത്തെ ടിക്കറ്റ് റിസര്‍വ് ദിനത്തില്‍ ഉപയോഗിക്കാനാവുമോ എന്നായിരുന്നു പ്രധാന ചോദ്യം.

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും നേര്‍ക്കുനേര്‍ വരാനിരിക്കെ നല്ല വാര്‍ത്തകളാണ് അഹമ്മദാബാദില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ വൈകിട്ട് 7.30ന് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കേണ്ടിയിരുന്നത്.

എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം റിസര്‍വ് ഡേയായ ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഇതോടെ നിരാശരയായ ആരാധകരില്‍ പലരം മടങ്ങി. ഇന്ന് ഇതുവരെ നല്ല കാലാവസ്ഥാണ് അഹമ്മദാബാദില്‍. എന്നാല്‍ വൈകിട്ട് മഴയെത്താന്‍ സാധ്യതയുണ്ട്. എങ്കിലും മത്സരം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷയാണ് ബിസിസിഐ. 

അതിനിടെ ഫൈനലിനുള്ള ടിക്കറ്റിനെ കുറിച്ച് ആശങ്കകള്‍ ഏറെയായിരുന്നു. കഴിഞ്ഞ ദിവസത്തെ ടിക്കറ്റ് റിസര്‍വ് ദിനത്തില്‍ ഉപയോഗിക്കാനാവുമോ എന്നായിരുന്നു പ്രധാന ചോദ്യം. ഇപ്പോല്‍ മത്സരം നേരിട്ട് കാണാനെത്തുന്നവര്‍ സ്വീകരിക്കേണ്ട നിബന്ധനകള് പുറത്തുവിട്ടിരിക്കുകയാണ് ബിസിസിഐ. അതിങ്ങനെ... 

1. റിസര്‍വ് ദിനത്തില്‍ ഫൈനല്‍ കാണാനെത്തുന്നവര്‍ ടിക്കറ്റുകള്‍ കേടുപാടുകള്‍ കൂടാതെ ഹാജരാക്കണം. 

2. ടിക്കറ്റ് കീറിപ്പോവുകയോ നശിക്കുകയോ ചെയ്താല്‍, കേടായ ഭാഗങ്ങള്‍ കൂടി കൈവശം വെയ്ക്കണം.

3. ആദ്യ ടിക്കറ്റിലുണ്ടായിരുന്ന ആവ്യമായ എല്ലാ വിവരങ്ങളും റിസര്‍വ് ദിനത്തിലും ഹാജരക്കാണം.

4. അപൂര്‍ണമായതോ ഒരു ഭാഗം മാത്രമുള്ള ടിക്കറ്റോ വ്ച്ച സ്‌റ്റേഡിയത്തിനകത്ത് കയറാന്‍ കഴിയില്ല. 

ഇന്ന് ഇതുവരെയുള്ള കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ശുഭസൂചനയാണ് ലഭിക്കുന്നത്. ട്വിറ്ററിലൂടെ പുറത്തുവന്ന ചില ചിത്രങ്ങളും മത്സരം പൂര്‍ത്തിയാക്കാനാകുമെന്ന സൂചനയാണ് നല്‍കുന്നത്.

ടീം ഇന്ത്യക്ക് ചങ്കിടിപ്പ്! ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഓസീസ് സ്റ്റാര്‍ പേസറുടെ സര്‍പ്രൈസ് തിരിച്ചുവരവ്

എന്നാല്‍ ഗുജറാത്തിനോട് ചേര്‍ന്നുകിടക്കുന്ന പാക്കിസ്ഥാന്റെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലും കടുത്ത കാറ്റുമുണ്ടെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. മേഘങ്ങള്‍ ഇരുണ്ടുകൂടിയ ഇപ്പോഴത്തെ സാഹചര്യം ഗുജറാത്തിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നാണ് ആരാധകന്റെ നിഗമനം.

YouTube video player