സച്ചിന്‍റെ മകൻ അർജ്ജുൻ ടെൻഡുൽക്കറും ഇത്തവണ മുംബൈ ടീമിലുണ്ട്.കഴിഞ്ഞ താരലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് അർജ്ജുനെ മുംബൈ ടീമിൽ എടുത്തത്.

ദുബായ്: രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം സച്ചിൻ ടെൻഡുൽക്കർ മുംബൈ ഇന്ത്യൻസ് ടീമിനൊപ്പം ചേർന്നു. അഞ്ചു ദിവസത്തെ ക്വാറന്‍റീൻ പൂർത്തിയാക്കിയാണ് സച്ചിൻ പരിശീലന ഗ്രൗണ്ടിലെത്തിയത്. ടീമിനൊപ്പമുള്ള കൊവിഡ് ബാധിതനായതിനാൽ സച്ചിൻ ഐപിഎല്ലിലെ ആദ്യ ഘട്ടത്തിൽ മുംബൈ ടീം ബസില്‍ സച്ചിന്‍ കളിക്കാര്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഇന്നലെ മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ചിരുന്നു.

2020ല്‍ യുഎഇയില്‍ നടന്ന ഐപിഎല്ലിലും മെന്‍ററായ സച്ചിന്‍ ടീമിനൊപ്പമുണ്ടായിരുന്നില്ല. 2019 ഐപിഎൽ ഫൈനലിലായിരുന്നു സച്ചിൻ അവസാനമായി മുംബൈ ക്യാമ്പിലെത്തിയത്. സച്ചിന്‍റെ മകൻ അർജ്ജുൻ ടെൻഡുൽക്കറും ഇത്തവണ മുംബൈ ടീമിലുണ്ട്.

Scroll to load tweet…

കഴിഞ്ഞ താരലേലത്തിൽ അടിസ്ഥാനവിലയായ 20 ലക്ഷം രൂപയ്ക്കാണ് അർജ്ജുനെ മുംബൈ ടീമിൽ എടുത്തത്. ഇടംകൈയന്‍ പേസറായ അര്‍ജ്ജുന്‍ നേരത്തെ മുംബൈയുടെ അണ്ടര്‍ 19 ടീമിലും കളിച്ചിരുന്നു. ഐപിഎല്‍ രണ്ടാംപാദത്തില്‍ നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികള്‍. ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഏഴ് കളികലില്‍ നാലു ജയവുമായി നാലാം സ്ഥാനത്താണ് മുംബൈ.

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.