അബുദാബി: രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ തോറ്റെങ്കിലും കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ നിക്കോളസ് പുരാന്‍ ബൌണ്ടറി ലൈനില്‍ നടത്തിയ മാസ്മരിക ഫീല്‍ഡിംഗ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. 

രാജസ്ഥാന്‍ റോയല്‍സിന്‍റെ ബാറ്റിംഗ് അശ്വിന്‍ എറിഞ്ഞ ഏഴാമത്തെ ഓവറില്‍ രണ്ടാമത്തെ പന്തില്‍ നില്‍ക്കവേ, സഞ്ജു സാംസണ്‍ ലെഗ് സൈഡിലേക്ക് സിക്സ് എന്ന് തോന്നിപ്പിക്കുന്ന ഷോട്ട് പായിച്ചത്. എന്നാല്‍ ബൌണ്ടറിക്ക് അപ്പുറം വീണ പന്ത് ബൌണ്ടറിക്ക് ഇപ്പുറം നിന്ന് പറന്ന് പിടിച്ച് പുറത്തേക്ക് എറിയുകയായിരുന്നു നിക്കോളസ് പുരാന്‍ ചെയ്തത്.

പഞ്ചാബിന്‍റെ  കോച്ചിംഗ് സ്റ്റാഫില്‍ അംഗമായ ഫീല്‍ഡിംഗ് ഇതിഹാസം സാക്ഷാല്‍ ജോണ്ടി റോഡ്സ് പോലും എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് നമിക്കുന്ന കാഴ്ചയും കാണാമായിരുന്നു. മൂന്ന് റണ്ണാണ് പുരാന്‍ തടഞ്ഞത്.

ഇതിന്‍റെ വീഡിയോകള്‍..