ആരാധകര്‍ നല്‍കുന്ന ഈ പിന്തുണ ധോണി ഹൃദയത്തില്‍ സ്വീകരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സഹതാരങ്ങളോട് എല്ലായ്പ്പോഴും ആദരവോടെ പെരുമാറുന്നു.

ചെന്നൈ: ഇന്ത്യയില്‍ എം എസ് ധോണിയെക്കാള്‍ വലിയൊരു ക്രിക്കറ്റ് താരമില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഇന്ത്യയിലെ ഏറ്റവും വലിയ ക്രിക്കറ്റ് താരം ധോണി മാത്രമാണെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഇന്ത്യയില്‍ ധോണിയെക്കാള്‍ വലിയൊരു ക്രിക്കറ്റ് താരമില്ല. ഒരുപക്ഷെ അദ്ദേഹത്തെക്കാള്‍ റണ്‍സടിച്ചവരും വിക്കറ്റ് നേടിയവരുമെല്ലാം ഉണ്ടാകും. എന്നാല്‍ ആരാധക പിന്തുണയില്‍ ധോണിയെ മറികടക്കാന്ർ മറ്റാര്‍ക്കുമാവില്ലെന്നും ഹര്‍ഭജന്‍ സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയില്‍ പറഞ്ഞു.

ആരാധകര്‍ നല്‍കുന്ന ഈ പിന്തുണ ധോണി ഹൃദയത്തില്‍ സ്വീകരിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം സഹതാരങ്ങളോട് എല്ലായ്പ്പോഴും ആദരവോടെ പെരുമാറുന്നു. കഴിഞ്ഞ 15 വര്‍ഷമായി ക്രിക്കറ്റിനെ അത്രത്തോളം സ്നേഹത്തോടെയും വികാരത്തോടെയുമാണ് ധോണി സമീപിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് ആരാധകര്‍ക്ക് ഭ്രാന്തമായ ആരാധന തോന്നുന്നതെന്നും ഹര്‍ഭജന്‍ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം ശിവ ദുബെയുടെ ബാറ്റിംഗിനെയും ഹര്‍ഭദജന്‍ പ്രശംസിച്ചു. ശിവം ദുബെയുടെ പ്രഹരശേഷി അപരമാണ്. തന്‍റെ പ്രഹരമേഖലയില്‍ പന്തെത്തിയാല്‍ അയാള്‍ അത് അടിച്ചു പുറത്തിടും. ഇത്തരത്തിലുള്ള നിരവധി കളിക്കാരാണ് ചെന്നൈയുടെ കരുത്ത്. ശിവം ദുബെ ടോപ് ഓര്‍ഡറില്‍ കൂടുതല്‍ അവസരങ്ങള്‍ അര്‍ഹിക്കുന്നുവെന്നും മുന്‍ ചെന്നൈ താരം കൂടിയായ ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ നേരിടാനിറങ്ങുകയാണ്.

ധോണിയുടെ വിരമിക്കല്‍ എപ്പോള്‍? ചോദിക്കുന്നവരുടെ വായടപ്പിച്ച് മുന്‍ താരം

സീസണില്‍ ചെന്നൈക്കായി എട്ടാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുന്ന ധോണിയുടെ ബാറ്റിംഗ് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ പേസര്‍ മാര്‍ക്ക് വുഡിനെതിരെ ധോണി തുടര്‍ച്ചയായി നേടിയ രണ്ട് സിക്സുകള്‍ ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ് ഫോമായ ജിയോ സിനിമയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെ ആകര്‍ഷിച്ചിരുന്നു.