ചെന്നൈയുടെ വിജയത്തെ കുറിച്ച് സംസാരിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നത്.

മുംബൈ: ഐപിഎഎല്‍ ഫൈനലില്‍ അവിശ്വസനീയമായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലില്‍ മഴയെ തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സായി പുതുക്കിയ വിജയലക്ഷ്യം ചെന്നൈ അഞ്ച് വിക്കറ്റ് ശേഷിക്കെ മറികടക്കുകയായിരുന്നു. 

ഇപ്പോള്‍ ചെന്നൈയുടെ വിജയത്തെ കുറിച്ച് സംസാരിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ഇര്‍ഫാന്‍ പത്താന്‍. ചെന്നൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നത്. മോഹിത് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ അഞ്ചും ആറും പന്തുകള്‍ സിക്‌സും ഫോറും പായിച്ച് രവീന്ദ്ര ജഡേജയാണ് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.

എന്നാല്‍ പത്താന്റെ ട്വീറ്റ് കടുത്തുപോയെന്നാണ് ആരാധകര്‍ പറയുന്നത്. ട്വീറ്റ് ഇങ്ങനെയായിരുന്നു... ''മത്സരത്തില്‍ ഇടയ്ക്ക് മഴയെത്തിയതോടെ മുഹമ്മദ് ഷമി, റാഷിദ് ഖാന്‍, മോഹിത് ശര്‍മ എന്നിവര്‍ക്ക് ഓരോ ഓവറുകള്‍ നഷ്ടമായി. നാല് ഓവറുകള്‍ എറിയാന്‍ മൂവര്‍ക്കും സാധിച്ചില്ല. അതായത്, വിക്കറ്റ് വേട്ടയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള മൂന്ന് പേര്‍ക്ക് 18 പന്തുകള്‍ എറിയാന്‍ സാധിച്ചില്ല. ഇത് ചെന്നൈക്ക് ഗുണം ചെയ്തിട്ടുണ്ട്.'' ഇര്‍ഫാന്‍ കുറിച്ചിട്ടു. പത്താന്റെ ട്വീറ്റ് വായിക്കാം...

Scroll to load tweet…

എന്നാല്‍ പിന്നീട് കണ്ടത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകര്‍ പത്താനെ എയറിലാക്കുന്നതാണ്. ഇത്രയും മികച്ച ബൗളര്‍മാരുള്ള ഗുജറാത്തിനെതിരെ നേടിയ വിജയം ചെറുതാക്കി കാണരുതെന്ന് ആരാധകര്‍ പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മഴയെ തുടര്‍ന്ന് 15 ഓവറില്‍ 171 റണ്‍സാക്കിയ വിജയലക്ഷ്യം ചെന്നൈ മറികടക്കുകയായിരുന്നു. മോഹിത്് പന്തെറിയാന്‍ വരുമ്പോള്‍ 13 റണ്‍സാണ് ചെന്നൈക്ക് ജയിക്കാന്‍ വേണണ്ടിയിരുന്നുത്. ആദ്യ നാല് പന്തില്‍ മൂന്ന് റണ്‍സ് മാത്രമാണ് മോഹിത് വിട്ടുകൊടുത്തത്. എന്നാല്‍ അവസാന രണ്ട് പന്തില്‍ താളം തെറ്റി.

YouTube video player