Asianet News MalayalamAsianet News Malayalam

കനത്ത തോല്‍വിക്ക് പിന്നാലെ കോലിക്ക് വന്‍തുക പിഴശിക്ഷയും.!

ഐ​പി​എ​ല്ലി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാണ് കോലിക്ക് 12 ല​ക്ഷം രൂ​പ പി​ഴ. 

Virat Kohli fined Rs 12 lakh for RCB slow over rate against KXIP
Author
Dubai - United Arab Emirates, First Published Sep 25, 2020, 2:30 PM IST

ദു​ബാ​യ്: ഐപിഎല്‍ മത്സരത്തില്‍ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രെ കനത്ത തോല്‍വിക്ക് പിന്നാലെ  റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രുവിന് അടുത്ത തിരിച്ചടി. മത്സരത്തില്‍ ഫീല്‍ഡിലും, ബാറ്റിംഗിലും പരാജയപ്പട്ട ആര്‍സിബി ക്യാപ്റ്റന്‍ വീരാട് കോലിക്ക് 12 ല​ക്ഷം രൂ​പ പി​ഴ.

ഐ​പി​എ​ല്ലി​ൽ കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബി​നെ​തി​രാ​യ മ​ൽ​സ​ര​ത്തി​ലെ മോ​ശം ഓ​വ​ർ നി​ര​ക്കി​ന്‍റെ പേ​രി​ലാണ് കോലിക്ക് 12 ല​ക്ഷം രൂ​പ പി​ഴ. ക്യാ​പ്റ്റ​ൻ കെ.​എ​ൽ.​രാ​ഹു​ലി​ന്‍റെ ബാ​റ്റിം​ഗ് മി​ക​വി​ൽ മ​ത്സ​രം പ​ഞ്ചാ​ബ് 97 റ​ൺ​സി​ന് ജ​യി​ച്ചി​രു​ന്നു. മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയ കോലിക്ക് 1 റണ്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. 

ഐ​പി​എ​ൽ പ​തി​മൂ​ന്നാം എ​ഡി​ഷ​നി​ലെ ആ​ദ്യ സെ​ഞ്ചു​റി​യു​മാ​യി രാ​ഹു​ൽ ക​ളം നി​റ​ഞ്ഞ​പ്പോ​ൾ കിം​ഗ്സ് ഇ​ല​വ​ണ്‍ 20 ഓ​വ​റി​ൽ മൂ​ന്നി​ന് 206 റ​ണ്‍​സി​ലെ​ത്തി. 17 ഓ​വ​റി​ൽ 109 റ​ൺ​സി​ന് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സി​നെ കിം​ഗ്സ് ഇ​ല​വ​ൺ എ​റി​ഞ്ഞി​ടു​ക​യും ചെ​യ്തു. 27 പ​ന്തി​ൽ 30 റ​ൺ​സ് നേ​ടി​യ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ ആ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ.

Follow Us:
Download App:
  • android
  • ios