Asianet News MalayalamAsianet News Malayalam

സംശയമെന്തിന്? ഗില്‍ കോലിയുടെ പിന്‍ഗാമി തന്നെ! അപൂര്‍വനേട്ടം സ്വന്തമാക്കിയത് നിമിഷങ്ങളുടെ വ്യത്യാസത്തില്‍

മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 52 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.

virat kohli listed in new record book despite loss against gujarat titans saa
Author
First Published May 22, 2023, 6:08 PM IST | Last Updated May 22, 2023, 6:08 PM IST

ബംഗളൂരു: ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും ആര്‍സിബി താരം വിരാട് കോലിയെ തേടി ചില റെക്കോര്‍ഡുകള്‍. ലീഗിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആറ് വിക്കറ്റിനായിരുന്നു ആര്‍സിബിയുടെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബി കോലിയുടെ (61 പന്തില്‍ പുറത്താവാതെ 101) സെഞ്ചുറി കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സാണ് നേടിയത്. 

മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 52 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടിയ ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഗുജറാത്ത് നേരത്തെ, പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. തോല്‍വിയോടെ ആര്‍സിബി പുറത്താവുകയും ചെയ്തു.

എന്നാല്‍ ചില നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോലിക്കായി. ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടുന്ന മൂന്നാമത്തെ താരമായി കോലി. ശിഖര്‍ ധവാനാണ് ആദ്യ താരം. 2020ല്‍ ഡല്‍ഹി ക്യാപ്റ്റല്‍സിന് വേണ്ടി കളിക്കുമ്പോഴാണ് ധവാന്‍ നേട്ടം സ്വന്തമാക്കിയത്. 2022ല്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറും നേട്ടിത്തിലെത്തി.  ഇപ്പോള്‍ കോലിയും. കഴിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ കോലി സെഞ്ചുറി നേടിയിരുന്നു. മറുപടി ബാറ്റിംഗില്‍ സെഞ്ചുറി നേടിയ ഗില്ലും പട്ടികയിലുണ്ട്. ഗില്ലും ഹൈദരാബാദിനെതിരെ സെഞ്ചുറി നേടിയിരുന്നു. 

ഗില്ലിനേയും സഹോദരിയേയും വെറുതെ വിടൂ! എന്നിട്ട് ചിന്താഗതി നന്നാക്കൂ; ആര്‍സിബി ആരാധകര്‍ക്കെതിരെ ക്രിക്കറ്റ് ലോകം

ഒരു സീസണില്‍ കൂട്ടുകെട്ടിലൂടെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന സഖ്യത്തില്‍ അംഗമാവാനും കോലിക്ക് സാധിച്ചു. ഈ സീസണില്‍ ഫാഫ് ഡു പ്ലെസിക്കൊപ്പം 939 റണ്‍സാണ് കോലി കൂട്ടിചേര്‍ത്തത്. 2016 സീസണില്‍ എബി ഡിവില്ലിയേഴ്‌സിനൊപ്പവും ഇത്രയും റണ്‍സ് കോലി കൂട്ടിചേര്‍ത്തിരുന്നു. 2019ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ ഡേവിഡ് വാര്‍ണര്‍- ജോണി ബെയര്‍സ്‌റ്റോ സഖ്യം കൂട്ടിചേര്‍ത്ത 791 റണ്‍സ് മൂന്നാമതായി. 2021ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സഖ്യം ഫാഫ് ഡു പ്ലെസിസ്- റിതുരാജ് ഗെയ്കവാദ് സഖ്യം 756 റണ്‍സ് നേടിയതാണ് നാലാമത്.

Latest Videos
Follow Us:
Download App:
  • android
  • ios